തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും മുമ്പ് തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി ഈ സ്ഥാനാര്‍ത്ഥി

Published : Dec 11, 2020, 09:18 AM IST
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും മുമ്പ് തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി ഈ സ്ഥാനാര്‍ത്ഥി

Synopsis

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൽകിയ ഒരു വാദ്ഗാനം നിറവേറ്റാൻ ബ്രഷും പൈയിന്‍റുമായി ഇറങ്ങിയിരിക്കുകയാണ് സ്ഥാനാർത്ഥി. മതിലിൽ മനോഹരമായി എഴുതിയിരുന്ന പേരും ചിഹ്നവുമൊക്കെ തുടച്ചുനീക്കിയാണ് വാക്കുപാലിക്കല്‍. 

കഞ്ഞിക്കുഴി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും മുൻപ് തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി ആലപ്പുഴയിലെ ഒരു സ്ഥാനാര്‍ത്ഥി. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പതിനാറാം വാ‍ർഡിലെ ഇടത് മുന്നണി സ്ഥാനാർത്ഥി സന്തോഷ്കുമാറാണ് ഈ സ്ഥാനാര്‍ത്ഥി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൽകിയ ഒരു വാദ്ഗാനം നിറവേറ്റാൻ ബ്രഷും പൈയിന്‍റുമായി ഇറങ്ങിയിരിക്കുകയാണ് സ്ഥാനാർത്ഥി. മതിലിൽ മനോഹരമായി എഴുതിയിരുന്ന പേരും ചിഹ്നവുമൊക്കെ തുടച്ചുനീക്കിയാണ് വാക്കുപാലിക്കല്‍. പോസ്റ്ററുകളും ഫ്ലക്സ് ബോ‍ഡുകൾ നീക്കി പാതയോരങ്ങൾ പഴയപടിയാക്കുന്നു. ഒറ്റയ്ക്കല്ല പ്രചാരണം ഉഷാറാക്കാൻ ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകരും സന്തോഷ് കുമാറിനൊപ്പമുണ്ട്.

താൻ മത്സരിച്ച 16 ആം വാർഡിലെ ഇടത് മുന്നണിയുടെ മുഴുവൻ പ്രചാരണ സാമഗ്രികളും സന്തോഷ്കുമാറും പ്രവർത്തരും ചേർന്ന് നീക്കി. സിപിഎം കണ്ണർകാട് ലോക്കൽ സെക്രട്ടറിയാണ് സന്തോഷ്.

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം