
തൊടുപുഴ: ഇടുക്കി പൂപ്പാറ ചൂണ്ടലിൽ റോഡിലിറങ്ങിയ കാട്ടാനയെ കാറിടിച്ചു. അപകടത്തിൽ കാറിന് കേടുപാട് സംഭവിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന നാലു പേർക്ക് പരിക്ക്. കൊച്ചി ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം. ആനക്ക് പരിക്കുണ്ടോയെന്ന് വ്യക്തമല്ല. ചൂണ്ടൽ സ്വദേശി തങ്കരാജിൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളവിൽ നിന്ന കാട്ടാനയെ കാർ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം കാട്ടാന കാറിന് മുകളിലിരുന്നു. കാറിടിച്ചത് ചക്കക്കൊമ്പനെയാണോ എന്ന് സംശയമുണ്ട്.
ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം. തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് കാട്ടാനയെ ഇടിച്ചത്. പൂപ്പാറയില്‍ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു ഇവർ. കാര്‍ ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനം തകര്‍ക്കാൻ ശ്രമിച്ചെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റിട്ടുണ്ടെങ്കില്‍ ആന അക്രമാസക്തനാകാനുള്ള സാധ്യത കൂടുതലാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതുകൊണ്ടുതന്നെ അപകടത്തിൽപ്പെട്ട ആനയെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam