നിർത്തിയിട്ട ലോറിക്ക് പിന്നിൽ ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; 5 പേർക്ക് പരിക്ക്, അപകടം കാഞ്ഞിരപ്പള്ളിയില്‍

Published : Dec 21, 2024, 03:12 PM IST
നിർത്തിയിട്ട ലോറിക്ക് പിന്നിൽ ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; 5 പേർക്ക് പരിക്ക്, അപകടം കാഞ്ഞിരപ്പള്ളിയില്‍

Synopsis

കാഞ്ഞിരപ്പള്ളിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ടു. ആന്ധ്രാസ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. 

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ടു. ആന്ധ്രാസ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആന്ധ്രയിലെ പ്രകാശം സ്വദേശികളായ മണികണ്ഠൻ (28), ആത്തേ ശ്രീനിവാസലു (45), ശ്രീമൻ നാരായണ (38) ഇദ്ദേഹത്തിൻ്റെ മകൾ ലക്ഷ്മി റിഷിത (10), ഡ്രൈവർ ലക്ഷ്മി റെഡ്ഢി എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം ഉണ്ടായത്. കാഞ്ഞിരപ്പള്ളി ജം​ഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് തീർത്ഥാടക സംഘത്തിന്റെ കാർ ഇടിക്കുകയായിരുന്നു. പെൺകുട്ടിയടക്കം 5 പേരാണ് കാറിലുണ്ടായിരുന്നത്. ഇവരുടെ പരിക്ക് ​ഗുരുതരമല്ല എന്നാണ് പുറത്തുവരുന്ന വിവരം. 5 പേരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ട് ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. നാട്ടുകാരും ഒപ്പം ഫയർഫോഴ്സും ചേർന്നാണ് കാറിൽ നിന്നും ആളുകളെ പുറത്തിറക്കി ആശുപത്രിയിലെത്തിച്ചത്. 

>

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുരുഷൻമാർക്ക് സീറോ ടിക്കറ്റ് നൽകി പണം തട്ടൽ ആരോപണം പരിശോധന ശക്തമാക്കും, ജീവനക്കാരെ കയ്യേറ്റം ചെയ്താൽ കടുത്ത നടപടിയെന്ന് ഗതാഗതമന്ത്രി
തൃക്കാക്കരയിൽ യുവാക്കളെ ക്രൂരമായി മർദിച്ചത് ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സഹായികൾ; പ്രതികളെ തിരിച്ചറിഞ്ഞു