
കോഴിക്കോട്: വിവാഹാഘോഷത്തില്‍ ആനയെ ഉപയോഗിച്ചതിന് പൊലീസ് കേസെടുത്തു. വടകരയിലാണ് സംഭവം. നാട്ടാന പരിപാലന ചട്ടം അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.
വടകര വില്യാപ്പള്ളി സ്വദേശി സമീഹ് ആർ കെ , ആനയുടമ ,പാപ്പാൻ എന്നിവർക്കെതിരെയാണ് കേസ്. ആനപ്പുറത്തേറിയാണ് വരന്‍വിവാഹവേദിയിലേക്ക് എത്തിയത്. ഇത്തരം ആഘോഷങ്ങള്‍ക്കായി ആനയെ ഉപയോഗിക്കുന്നത് നാട്ടാന പരിപാലന ചട്ടത്തിന് എതിരാണ്. ഈ മാസം 18നായിരുന്നു സംഭവം നടന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam