
ചെങ്ങന്നൂർ: അശ്ലീല പരാമർശങ്ങൾ ഉൾപ്പെടുത്തി ചെങ്ങന്നൂർ നഗരസഭാംഗങ്ങൾക്ക് ഊമക്കത്തുകൾ അയച്ച സംഭവത്തിൽ കൗൺസിലറും മുൻ കൗൺസിലറും ഉൾപ്പെടെ 3 പേർക്കെതിരെ കേസ്. ചെങ്ങന്നൂർ നഗരസഭയിലെ കേരള കോൺഗ്രസ് കൗൺസിലർ ബി. ശരത്ചന്ദ്രൻ (36), ബിജെപി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റും നഗരസഭാ മുൻ കൗൺസിലറുമായ കീഴ്ചേരിമേൽ കല്ലൂരേത്ത് ബി.ജയകുമാർ (51), കരിപ്പാലിൽ എം.ജി.ജയകൃഷ്ണൻ (45) എന്നിവർക്കെതിരെയാണു കേസ്.
കഴിഞ്ഞ ദിവസം നഗരസഭയുടെ മേൽവിലാസത്തിലാണ് അധിക്ഷേപം നിറഞ്ഞ ഊമക്കത്ത് കൗൺസിലർമാർക്കു തപാലിൽ ലഭിച്ചത്. വനിതാ കൗൺസിലർ സെക്രട്ടറിക്കു നൽകിയ പരാതിയെ തുടർന്നു സെക്രട്ടറി എസ്.നാരായണൻ പൊലീസിൽ പരാതി നൽകിയിരുന്നു.
ഊമക്കത്ത് തങ്ങൾക്കും കുടുംബത്തിനും മാനഹാനി വരുത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്നുകാട്ടി 2 വനിതകൾ കഴിഞ്ഞ ബുധനാഴ്‌ച അപരാജിത നോഡൽ ഓഫിസർ നിശാന്തിനിക്കും ഡിവൈഎസ്പി ആർ. ജോസിനും പരാതി നൽകിയിരുന്നു. തുടർന്നാണു നടപടി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam