
വൈത്തിരി: കെ ജാമിദയ്ക്കെതിരെ വിദ്വേഷ പ്രചാരണത്തിന് പൊലീസ് കേസെടുത്തു. പൂക്കോട് വെറ്റനറി കോളേജിലെ സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്ന കുറ്റത്തിന് വൈത്തിരി പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്. 'ജാമിദ ടീച്ചർ ടോക്സ്' എന്ന യൂടൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. വിദ്വേഷവും വ്യാജവുമായ പ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ ഐക്യം തകര്‍ക്കാന്‍ ജാമിദയുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായതായി പൊലീസ് വിവരിച്ചു.
ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ടി. ഉത്തംദാസിനാണ് അന്വേഷണചുമതല. യൂടൂബ് ചാനലിലെ മറ്റു വീഡിയോകളും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചേക്കും. സംഭവത്തില്‍ അന്വേഷണം തുടരുന്നതായി വൈത്തിരി പൊലീസ് അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam