25000 കൈക്കൂലി, ആദ്യ ഗഡു വാങ്ങിക്കുമ്പോൾ പിടിയിലായി, കൊമേഴ്ഷ്യൽ ടാക്സ് ഓഫീസർക്ക് മൂന്ന് വര്‍ഷം കഠിനതടവ് ശിക്ഷ

Published : Feb 21, 2025, 08:17 PM IST
25000 കൈക്കൂലി, ആദ്യ ഗഡു വാങ്ങിക്കുമ്പോൾ പിടിയിലായി, കൊമേഴ്ഷ്യൽ ടാക്സ് ഓഫീസർക്ക്  മൂന്ന് വര്‍ഷം കഠിനതടവ് ശിക്ഷ

Synopsis

തളിപ്പറമ്പിലെ കൊമേഴ്സ്യൽ ടാക്സ് ഓഫീസറായിരുന്ന എം.പി.രാധാകൃഷ്ണനെയാണ് തലശ്ശേരി വിജിലൻസ് കോടതി ശിക്ഷിച്ചത്. 

കണ്ണൂര്‍: കൈക്കൂലി കേസിൽ മുൻ കൊമേഴ്ഷ്യൽ ടാക്സ് ഓഫീസർക്ക് മൂന്ന് വർഷം കഠിന തടവ്. തളിപ്പറമ്പിലെ കൊമേഴ്സ്യൽ ടാക്സ് ഓഫീസറായിരുന്ന എം.പി.രാധാകൃഷ്ണനെയാണ് തലശ്ശേരി വിജിലൻസ് കോടതി ശിക്ഷിച്ചത്. 2011ൽ സ്വകാര്യ സ്ഥാപനത്തിന്‍റെ രജിസ്ട്രേഷന് വേണ്ടി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് രാധാകൃഷ്ണൻ പിടിയിലായത്. കൈക്കൂലിയായി ആവശ്യപ്പെട്ട ഇരുപത്തയ്യായിരത്തിൽ ആദ്യ ഗഡു കൈപ്പറ്റുമ്പോഴായിരുന്നു അറസ്റ്റ്. കഠിന തടവിനൊപ്പം അൻപതിനായിരം രൂപ പിഴയൊടുക്കാനും വിജിലൻസ് കോടതി വിധിച്ചു.

2 മോഷണ കേസുകളിലായി ജയിലിൽ, പരസ്പരം കണ്ടു, അറിഞ്ഞു; പുറത്തിറങ്ങി പുതിയ പ്ലാൻ നടപ്പാക്കി, വീണ്ടും ജയിലിലേക്ക്

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തോൽവിയെന്ന് പറഞ്ഞാൽ വമ്പൻ തോൽവി, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ലതികാ സുഭാഷ്, കിട്ടിയത് വെറും 113 വോട്ട്
മുട്ടടയിൽ മിന്നിച്ച് വൈഷ്ണ സുരേഷ്; എൽഡിഎഫ് സിറ്റിങ് സീറ്റിൽ അട്ടിമറി ജയം