ആരിക്കാടിയിലെ ടോൾ പിരിവ് നിർത്തി കേന്ദ്ര സര്‍ക്കാര്‍; അറിയിപ്പുമായി ബിജെപി നേതാവ് സുരേന്ദ്രൻ

Published : Feb 03, 2026, 06:43 PM IST
Toll

Synopsis

ഉപരിതല​ഗതാ​ഗത മന്ത്രി നിതിൻ ഗഡ്കരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മഞ്ചേശ്വരത്തെ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിലെ ആരിക്കാടിയിലെ ടോൾ പിരിവു കേന്ദ്രം നിർത്തലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തീരുമാനിച്ചെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് സുരേന്ദ്രൻ ഇക്കാര്യം അറിയിച്ചത്. ഉപരിതല​ഗതാ​ഗത മന്ത്രി നിതിൻ ഗഡ്കരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മഞ്ചേശ്വരത്തെ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത 66 കുമ്പള ആരിക്കാടിയിലെ ടോൾ പ്ലാസ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടന്നിരുന്നു. കുമ്പള നഗരത്തിൽനിന്നാരംഭിച്ച മാർച്ച് കർമസമിതി ചെയർമാൻ എ.കെ.എം. അഷ്‌റഫ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. കോടതിവിധി നീണ്ടുപോവുകയും ഫാസ്റ്റ് ടാഗ് വഴി ടോൾ പിരിവ് തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ 22 കിലോമീറ്റർ ദൂരപരിധിയിലെ അന്യായമായ ടോൾ പിരിവിനെതിരെയാണ് റിപബ്ലിക് ദിനത്തിൽ പ്രതിഷേധം നടത്തിയത്. കർണാടക അതിർത്തിയായ തലപ്പാടിയിൽ ടോൾപ്ലാസ നിലവിലിരിക്കേ കേവലം 22 കിലോമീറ്ററിനുള്ളിൽ മറ്റൊരു ടോൾ പ്ലാസ പ്രവർത്തിപ്പിക്കുകയെന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരക്കാർ ആരോപിച്ചിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോട്ടയത്ത് ആംബുലൻസ് ഡ്രൈവർമാരും ബൈക്ക് യാത്രക്കാരും തമ്മിൽത്തല്ല്; തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ്
പമ്പയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; തെരച്ചിൽ ആരംഭിച്ച് ഫയർ ഫോഴ്സ്