
തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖത്ത് അപകടങ്ങള്‍ ഉണ്ടാകുന്നത് പരിശോധിച്ച് പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനായി, സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇന്ന് മുതല്‍ പത്ത് ദിവസങ്ങളിലായി നദീമുഖത്തെ ഒഴുക്ക്, തിരമാലകളുടെ ശക്തി, റിവര്‍ ഡിസ്ചാര്‍ജ് തുടങ്ങിയ ഡാറ്റ ഉദ്യോഗസ്ഥര്‍ നേരിട്ട് ശേഖരിക്കും. സ്ഥലം സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി കാര്യങ്ങള്‍ വിലയിരുത്തിയെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍ പെടുന്ന സംഭവം തുടര്‍ക്കഥകളാവുകയാണ്. കഴിഞ്ഞദിവസവും മുതലപ്പൊഴിയിലുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചിരുന്നു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിരുന്നു. ജാഗ്രത മുന്നറിയിപ്പുകള്‍ ഉള്ള ദിവസങ്ങളില്‍ മുതലപ്പൊഴിയിലൂടെയുള്ള കടലില്‍പോക്ക് പൂര്‍ണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുലിമൂട്ട് നിര്‍മ്മാണത്തിലെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അശാസ്ത്രീയ രീതിയിലുള്ള നിര്‍മ്മാണമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കാണിച്ചാണ് മത്സ്യത്തൊഴിലാളികള്‍ പ്രതികരിച്ചത്.
സംസ്ഥാനത്ത് ശക്തമായ മഴ: പത്ത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ 11 ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും 13ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രായം വെറും 16, എഐ കമ്പനിയുടെ ഉടമ, ആസ്തി 100 കോടി; അത്ഭുതമായി ഇന്ത്യൻ കൗമാരക്കാരി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam