
തിരുവനന്തപുരം:ബൈക്കില്‍ എത്തിയ സംഘം സ്ത്രീയുടെ മാല കവര്‍ന്നു. നെയ്യാറ്റിൻകര പ്ലാമൂട്ട് കടയിലാണ് സംഭവം. പട്ടാപകല്‍ റോഡില്‍ വെച്ചാണ് കവര്‍ച്ച നടന്നത്. വ്രാലി സ്വദേശിനിയായ ലിജിയുടെ മാലയാണ് കവർന്നത്. ലിജിയും ഇരുചക്രവാഹനം ഓടിച്ച് പോവുകയായിരുന്നു. റോഡരികില്‍ സ്കൂട്ടര്‍ നിര്‍ത്തി ഇന്‍ഡിക്കേറ്റര്‍ ഇട്ട് വലത്തോട്ട് തിരിയാൻ ശ്രമിക്കുകയായിരുന്നു ലിജി. ഇതിനിടെ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് മാല പിടിച്ചുപറിച്ചത്. പിന്നില്‍ നിന്നും ബൈക്കിലെത്തിയ സംഘം ലിജിയുടെ കഴുത്തിലുണ്ടായിരുന്ന മാല പിടിച്ചുപറിച്ചു.
മോഷ്ടക്കാളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ലിജി സ്കൂട്ടറില്‍ നിന്നും വീണു. സ്കൂട്ടറില്‍ നിന്ന് വീണ ലിജിക്ക് പരിക്കേറ്റു. ആറു പവന്‍റെ സ്വര്‍ണ്ണമാലയാണ് തട്ടിയെടുത്തത്. മാല പിടിച്ചുപറിക്കുന്നതിനിടെ ലിജി നിലത്ത് വീണെങ്കിലും അക്രമികള്‍ മാലയുമായി കടന്നുകളയുകയായിരുന്നു. നിലത്ത് നിന്ന് എഴുന്നേറ്റ് ലിജി ബഹളം വെച്ചെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. സംഭവത്തില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
തമിഴ്നാട്ടില്‍ ഡിഎംകെ -കോണ്‍ഗ്രസ് സീറ്റ് ധാരണയായി, കോണ്‍ഗ്രസ് മത്സരിക്കുന്നത് 9 സീറ്റുകളില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam