
തൃശൂര്‍: പ്രളയത്തിനു ശേഷം ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. വെള്ളമില്ലാത്തതിനാല്‍ 12,000 ഏക്കറ്‍ കൃഷി നാശത്തിൻറെ വക്കിലാണ്. വേനലെത്തും മുമ്പേ ചാലക്കുടി പുഴയുടെ അവസ്ഥ ഞെട്ടിക്കുന്നതാണ്. പുഴയുടെ അടിത്തട്ട് പോലും വ്യക്തമായി കാണാം. പുഴ എന്നാല്‍ ഇപ്പോള്‍ ഒരു കൂട്ടം പാറക്കെട്ടുകള്‍ മാത്രമാണ്.
പരിയാരം, മുനിപ്പാറ ഉള്‍പ്പെടെ പുഴയുടെ പലഭാഗങ്ങളിലും വെള്ളമില്ല. ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, അങ്കമാലി മണ്ഡലങ്ങളിലായി 12,000 ഏക്കര്‍ കൃഷിക്ക് വെള്ളമെത്തുന്നത് ചാലക്കുടി പുഴയില്‍ നിന്നാണ്. പുഴയില്‍ വെള്ളം വറ്റിതുടങ്ങിയതോടെ കൃഷി അവതാളത്തിലായി.
പുഴയുടെ ഇരുകരകളിലുമുളള പ്രദേശങ്ങളിലെ കിണറുകളില് വെള്ളം വറ്റിതുടങ്ങി. അണക്കെട്ടുകള്‍ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധയാണ് ജലനിരപ്പ് കുറയാൻ കാരണമെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam