'ഗണേഷ് കുമാർ എന്‍റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല'; എന്നെ സ്നേഹിച്ച പോലയാണ് അപ്പ ഗണേഷിനെ സ്നേഹിച്ചതെന്ന് ചാണ്ടി ഉമ്മൻ

Published : Jan 21, 2026, 12:53 PM IST
Ganesh Kumar

Synopsis

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. തന്റെ പിതാവ് ഉമ്മൻ ചാണ്ടി ഗണേഷിനെ ഒരുപാട് സ്നേഹിച്ചിരുന്നുവെന്നും, എന്നിട്ടും ഗണേഷ് കുമാർ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

കൊല്ലം: മന്ത്രി കെ.ബി. ​ഗണേഷ് കുമാറിനെതിരെ പുതുപ്പള്ളി എംഎൽഎ ചാണ്ടി മ്മൻ. എന്റെ പിതാവും ആർ.ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നു. എന്നെ സ്നേഹിച്ചത് പോലെ തന്നെയാണ് ഗണേഷ് കുമാറിനെയും അപ്പൻ സ്നേഹിച്ചത്. ഗണേഷ്കുമാറിന്റെ അമ്മയെ ഞാൻ ആന്റി എന്നാണ് വിളിച്ചിരുന്നത്. എന്നിട്ടും മന്ത്രി ഗണേഷ്കുമാർ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്തനാപുരം പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും യുഡിഎഫ് അംഗങ്ങൾക്ക് മാങ്കോട് ജംക്‌ഷനിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഗണേഷിനെതിരെ ചാണ്ടി ഉമ്മൻ രം​ഗത്തെത്തിയത്. 

തെരഞ്ഞെടുപ്പടുക്കെ, സോളാർ കേസ് വീണ്ടും ചർച്ചയാകുകയാണ് ചാണ്ടി ഉമ്മൻ. സോളർ കേസിൽ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായെന്നും അത് കോടതിയുടെ പരിഗണനയിലാണെന്നാണ് മനസ്സിലാക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. 18 പേജുള്ള കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർക്കുകയായിരുന്നെന്നാണ് ആരോപണം. സോളർ കേസിനു പിന്നിൽ സിപിഎമ്മാണെന്നും ചാണ്ടി ഉമ്മൻ ആരോപിക്കുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയപ്പനെത്തിയത് ബന്ധുവിന്‍റെ കല്യാണത്തിന്, പായസത്തിൽ വീണത് പാചകത്തിന് സഹായിക്കുന്നതിനിടെ; നോവായി കല്യാണ വീട്ടിലെ മരണം
ക്ഷേത്ര ദർശനത്തിന് പോയി മടങ്ങിവരുന്നതിനിടെ അപകടം; ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്