ചങ്ങനാശേരിയിൽ ബൈക്കിലെത്തി ആക്രമണം, ലഹരി സംഘത്തിലെ രണ്ടുപേർ പിടിയിൽ

Published : Apr 12, 2026, 09:28 PM IST
kerala police vehicle

Synopsis

തെരഞ്ഞെടുപ്പ് ദിവസം രാത്രിയിലായിരുന്നു ചങ്ങനാശേരി നഗരമധ്യത്തിൽ പ്രതികൾ അക്രമം അഴിച്ചുവിട്ടത്.

കോട്ടയം : ചങ്ങനാശേരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആർഎസ്എസ് നേതാവിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ലഹരി സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാവാലം സ്വദേശി വിമൽ മോൻ, തിരുവല്ല സ്വദേശി സിയാദ് ഷാജി എന്നിവരാണ് പിടിയിലായത്.  തെരഞ്ഞെടുപ്പ് ദിവസം രാത്രിയിലായിരുന്നു ചങ്ങനാശേരി നഗരമധ്യത്തിൽ പ്രതികൾ അക്രമം അഴിച്ചുവിട്ടത്. ബൈക്കിലെത്തിയ ഇവർ പടക്കം എറിഞ്ഞും വടിവാൾ വീശിയും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു.  അക്രമത്തിനിടെ ആർഎസ്എസ് പ്രാദേശിക നേതാവായ ആർ. കൃഷ്ണരാജിനെ പ്രതികൾ വെട്ടി പരിക്കേൽപ്പിച്ചു. കൃഷ്ണരാജിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയമായ ലക്ഷ്യങ്ങളൊന്നുമില്ലെന്നും പ്രതികൾ ലഹരിക്ക് അടിമപ്പെട്ടവരാണെന്നും പോലീസ് വ്യക്തമാക്കി. പ്രദേശത്ത് ക്രമസമാധാന നില ഉറപ്പാക്കാൻ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.  

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന്‍റെ തുറന്നുപറച്ചിൽ; സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വന്ന സന്ദർഭങ്ങൾ, മുൻ ഷിപ്പിംഗ് സെക്രട്ടറിയുടെ പുസ്തകത്തിൽ ചർച്ച
പതിവായി മകളെ ഭർത്താവ് മർദിക്കുന്നു, മരുമകനെ വെട്ടി വീഴ്ത്തി അച്ഛൻ