വര്‍ഷത്തിൽ ലുലു മാളിൽ ഏറ്റവും വിലക്കുറവിൽ സാധനം വാങ്ങാവുന്ന സമയം, പകുതി വില ഓഫറുമായി എന്‍ഡ് ഓഫ് സീസണ്‍ സെയിൽ, മിഡ്നൈറ്റ് സെയിലും

Published : Jan 07, 2026, 07:37 PM IST
Lulu Mall

Synopsis

തിരുവനന്തപുരം ലുലുമാളിൽ ജനുവരി 8 മുതൽ 11 വരെ എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ സംഘടിപ്പിക്കുന്നു. നൂറിലേറെ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്ക് പകുതി വിലക്കിഴിവ് ലഭിക്കും. ഈ ദിവസങ്ങളിൽ അർദ്ധരാത്രി 2 മണി വരെ ഷോപ്പിംഗിനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം: എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി തിരുവനന്തപുരം ലുലുമാളിൽ പകുതി വിലക്ക് സാധനങ്ങൾ വാങ്ങാം. നൂറിലേറെ ബ്രാന്റുകളുടെ മൂവായിരത്തോളം ഉത്പന്നങ്ങൾക്കാണ് മഹാ വിലക്കിഴിവ് ഒരുക്കിയിരിക്കുന്നത്. ജനുവരി 8 മുതൽ 11 വരെയുളള നാലുദിവസങ്ങളിലാണ് വമ്പിച്ച ഓഫർ സെയിൽ നടക്കുന്നത്. ലുലു ഓണ്‍ സെയില്‍, എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംഗ് ആഘോഷങ്ങളുടെ ഭാഗമായാണ് അന്തർദേശീയ ഉത്പന്നങ്ങൾക്കുൾപ്പെടെ വമ്പൻ വിലക്കിഴിവ് ഒരുക്കിയിരിക്കുന്നത്.

ഓഫർ സെയില്‍ ദിവസങ്ങളില്‍ മിഡ്നൈറ്റ് ഷോപ്പിങിനും അവസരമുണ്ടാകും. രാത്രി രണ്ടുമണി വരെ മാള്‍ തുറന്നു പ്രവർത്തിക്കും. ഈ ദിവസങ്ങളില്‍ തിരുവനന്തപുരം ലുലുമാളിലെ ഫുഡ് കോർട്ടുകളും വിനോദ കേന്ദ്രമായ ലുലു ഫണ്‍ട്യൂറയും പുലർച്ചെ രണ്ടുമണിവരെ പ്രവർത്തിക്കും. എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് അടക്കമുള്ള ലുലുവിന്റെ എല്ലാ ഷോപ്പുകളിലും ഓഫറുകളോടെ പർച്ചേയ്സ് സാധ്യമാണ്. തിരുവനന്തപുരം ലുലുമാളിലെ മറ്റു ഷോപ്പുകളെല്ലാം ലുലു ഓണ്‍ സെയിലിന്റെ ഭാഗമാകുന്നുണ്ട്.

പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, ലാപ്ടോപ്, മൊബൈല്‍, ടി വി, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളും വിലക്കിഴിവോടെ വാങ്ങാവുന്നതാണ്. തിരക്ക് പരിഗണിച്ച് സുഗമമായ ഷോപ്പിങിന് വേണ്ട പ്രത്യേക ക്രമീകരണങ്ങളും ലുലുമാളിൽ ഒരുക്കിയിട്ടുണ്ട്. ജനുവരി എട്ടുമുതൽ പതിനൊന്ന് വരെ ബില്ലിങിനായി പ്രത്യേക കൗണ്ടറുകളും പാർക്കിങിന് പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കും. ഷോപ്പിങ്ങും സെലിബ്രേഷനും ഫൺ ആക്റ്റിവിറ്റീസും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന വിധത്തിലാണ് ഓഫർ സെയിൽ ചെയ്യാൻ പറ്റുന്ന വിധത്തിലാണ് ജനുവരി 8 മുതൽ 11 വരെയുള്ള നാലു ദിവസങ്ങളിൽ ഓഫർ സെയിൽ സജ്ജീകരിച്ചിട്ടുള്ളതെന്നും ലുലുമാൾ അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വന്തം കല്ലറ പണിത് മരണം കാത്തിരുന്നു, പ്രതീക്ഷിച്ച പോലെ മരണമത്തിയില്ല, ഒടുവിൽ ജീവനൊടുക്കി വയോധികൻ
ഫ്ലക്സിനെ ചൊല്ലി തർക്കം, ഉത്സവ പറമ്പിലുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ പൊലീസിനെ ആക്രമിച്ച ആർഎസ്എസ് പ്രവർത്തകർ പിടിയില്‍