പകൽ ആന പാപ്പാൻ, ബസ് ക്ലീന‍ർ; ചേരമാൻ പള്ളിയിൽ കയറിയത് മോഷണത്തിന്; പക്ഷേ സിസിടിവിയിൽ കുടുങ്ങി

Published : Jan 08, 2024, 12:55 AM IST
പകൽ ആന പാപ്പാൻ, ബസ് ക്ലീന‍ർ; ചേരമാൻ പള്ളിയിൽ കയറിയത് മോഷണത്തിന്; പക്ഷേ സിസിടിവിയിൽ കുടുങ്ങി

Synopsis

പുലർച്ചെ പള്ളിയുടെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയാണ് മോഷണം നടത്തിയത്. പ്രതിയുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു

തൃശൂർ: കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂത്തക്കുന്നം സ്വദേശി പല്ലേക്കാട്ട് വീട്ടിൽ വിഷ്ണുവിനെയാണ് കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ ആർ ബൈജുവും സംഘവും പിടികൂടിയത്. ഡിസംബർ 29 നാണ് ചേരമാൻ പള്ളിയിലെ മഖ്ബറയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നത്. മൂവായിരം രൂപയാണ് കവർന്നത്.

പുലർച്ചെ പള്ളിയുടെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയാണ് മോഷണം നടത്തിയത്. പ്രതിയുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. പരാതിയെ തുടർന്ന് സി സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആന പാപ്പാനായും ബസ് ക്ലീനറായും ജോലി ചെയ്ത് വരുന്ന വിഷ്ണുവിന് വടക്കേക്കര പൊലീസ് സ്റ്റേഷനിലും മോഷണക്കേസ് നിലവിലുണ്ട്. പ്രതിയെ ചേരമാൻ പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. 

കാലാവസ്ഥ സാഹചര്യം പരിഗണിച്ച് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു; വിവിധ സംസ്ഥാനങ്ങളിലെ അവധികളുടെ വിവരങ്ങൾ അറിയാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം