പശുവിനെ കെട്ടിയിരുന്ന കയറില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

Published : Apr 20, 2020, 08:41 AM IST
പശുവിനെ കെട്ടിയിരുന്ന കയറില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

Synopsis

അപകടം നടക്കുമ്പോള്‍ രാജേഷും മഞ്ജുവും വീട്ടിലുണ്ടായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സമീപത്ത് കെട്ടിയിരുന്ന പശുവിനെപ്പിടിക്കാന്‍ പോയ കുട്ടി, പശു ഓടിയതിനെത്തുടര്‍ന്ന് കയറില്‍കുരുങ്ങുകയായിരുന്നു.  

പാറശാല: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പശുവിനെ കെട്ടിയിരുന്ന കയറില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. അയിര ചെങ്കവിള മേക്കേത്തട്ട് പുത്തന്‍വീട്ടില്‍ രാജേഷ് -മഞ്ജു ദമ്പതികളുടെ ഏക മകള്‍ ഒന്നര വയസുകാരി സൈന ആണ് മരിച്ചത്. 

അപകടം നടക്കുമ്പോള്‍ രാജേഷും മഞ്ജുവും വീട്ടിലുണ്ടായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സമീപത്ത് കെട്ടിയിരുന്ന പശുവിനെപ്പിടിക്കാന്‍ പോയ കുട്ടി, പശു ഓടിയതിനെത്തുടര്‍ന്ന് കയറില്‍കുരുങ്ങുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്ര സൈനയെ ലോക്ക് ഡൗണായതിനാല്‍ മറ്റ് വാഹനങ്ങള്‍ കിട്ടാത്തതിനെത്തുടര്‍ന്ന് രാജേഷിന്റെ അനിയന്റെ ബൈക്കില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോയമ്പത്തൂർ, ഊട്ടി, തിരുപ്പതി... ഫോൺ പോലും ഉപയോ​ഗിക്കാതെ പലയിടങ്ങളിലായി ഒളിവിൽ; പോക്സോ കേസ് പ്രതി മാസങ്ങൾക്ക് ശേഷം പിടിയിൽ
തൃശ്ശൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ