കൊച്ചിയിൽ സ്കൂൾ ബസിനടിയിൽപ്പെട്ട് കുട്ടി, മുകളിലൂടെ കടന്നു പോകുന്ന ബസ്; തലനാരിഴക്ക് രക്ഷ, ഡ്രൈവർക്കെതിരെ കേസ്

Published : Jan 14, 2024, 05:15 PM ISTUpdated : Jan 14, 2024, 10:49 PM IST
കൊച്ചിയിൽ സ്കൂൾ ബസിനടിയിൽപ്പെട്ട് കുട്ടി, മുകളിലൂടെ കടന്നു പോകുന്ന ബസ്; തലനാരിഴക്ക് രക്ഷ, ഡ്രൈവർക്കെതിരെ കേസ്

Synopsis

സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടി അൽപ്പം മുന്നോട്ട് പോകുന്നതിനിടെ ബസ് മുന്നോട്ട് എടുക്കുകയും വണ്ടി തട്ടി വീണ കുട്ടി ബസിന് അടിയിൽപ്പെട്ട് പോകുകയുമായിരുന്നു. 

കൊച്ചി : സ്കൂൾ ബസ് അലക്ഷ്യമായി ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. പെരുമ്പാവൂർ സ്വദേശി ഉമ്മറിനെതിരെയാണ് കേസെടുത്തത്. വെള്ളിയാഴ്ച വൈകിട്ടാണ് കേസിന് ആസ്പദമായ അപകടമുണ്ടായത്. പെരുമ്പാവൂർ മെക്കാ സ്കൂളിലെ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടി അൽപ്പം മുന്നോട്ട് പോകുന്നതിനിടെ ബസ് മുന്നോട്ട് എടുക്കുകയും വണ്ടി തട്ടി വീണ കുട്ടി ബസിന് അടിയിൽപ്പെട്ട് പോകുകയുമായിരുന്നു. ബസ്സിനടിയിൽപ്പെട്ട കുട്ടി തലനാരിക്കാണ് രക്ഷപ്പെട്ടത്. കാലിന് പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 

 

 


 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്