വേനല്‍ ചുട്ടുപൊള്ളുന്നു; യൂണിഫോം നിർബന്ധമാക്കരുത്, നിർദ്ദേശവുമായി ബാലാവകാശ കമ്മീഷൻ

By Web TeamFirst Published Mar 7, 2019, 1:34 PM IST
Highlights

പരീക്ഷാഹാളിൽ കുടിവെള്ളം ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പൊള്ളുന്ന ചൂട് കാലത്ത് യൂണിഫോമും സോക്സും, ഷൂസും, ടൈയ്യും നിർബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മീഷൻ നിർദ്ദേശം. 

തിരുവനന്തപുരം: കടുത്ത  വേനൽ കണക്കിലെടുത്ത് വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന് സ്കൂളുകൾക്ക് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദ്ദേശം. പരീക്ഷാഹാളിൽ കുടിവെള്ളം ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പൊള്ളുന്ന ചൂട് കാലത്ത് യൂണിഫോമും സോക്സും, ഷൂസും, ടൈയ്യും നിർബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മീഷൻ നിർദ്ദേശം. 

രാവിലെ ഒൻപതര മുതൽ ഉച്ചക്ക് ഒന്നര വരെ പരീക്ഷയെഴുതുന്ന കുട്ടികൾക്ക് കുടിവെള്ളവും ഫാനും ഉറപ്പാക്കണം. കഠിനമായ ചൂട് കാരണം ചിക്കൻ പോക്സ്, അഞ്ചാംപനി, മൂത്രാശയ രോഗങ്ങൾ കുട്ടികളിൽ കൂടി വരുന്നതായി റിപ്പോർട്ടുകളുണ്ട്.ചിക്കൻ പോക്സും, അഞ്ചാംപനിയും ബാധിച്ച കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക സംവിധാനം ഒരുക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. നേരത്തെ മഴക്കാലത്ത് സോക്സും ഷൂവും നിർബന്ധമാക്കരുതെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

click me!