
തിരുവനന്തപുരം : എന്നും സ്കൂളിൽ നിന്ന് വരുന്ന കവടിയാര്‍ പാര്‍ക്കിൽ ഇപ്പോ കളിക്കാൻ പറ്റുന്നില്ല. അത് ആക്കുളത്തെ പാര്‍ക്കുപോലെ ആക്കിതരുമോ ഇതായിരുന്നു രണ്ടാം ക്ലാസുകാരൻ വ്യാസിന്റെ ആവശ്യം. അവന്റെ ഈ ആവശ്യം വോയിസ് മെസേജ് ആയി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ചതോടെ മേയര്‍ നേരിട്ട് നടപടി സ്വീകരിക്കുകയും ചെയ്തു. കുട്ടികളുടെ ഇത്തരത്തിലുള്ള വലിയ ആവശ്യങ്ങളും ഉടനടി പരിഹരിക്കുകയാണ് മേയര്‍.
മേയര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റ് പങ്കുവച്ചത്. വ്യാസിന്റെ പരാതിയിൽ രാത്രി തന്നെ നടപടി സ്വീകരിച്ചുവെന്നും ഒന്നര മാസത്തിനുള്ളിൽ പാര്‍ക്ക് ശരിയാകുമെന്നുമാണ് മേയര്‍ പറയുന്നത്. അന്ന് വ്യാസിനെ താൻ തന്നെ പാര്‍ക്കിൽ കൊണ്ടുപോകാമെന്നും കുഞ്ഞിന് അയച്ച വോയിസ് ക്ലിപ്പിൽ ആര്യ രാജേന്ദ്രൻ ഉറപ്പ് നൽകുന്നു. ആളുകളുടെ പരാതികൾ നേരിട്ട് കേട്ടും മനസ്സിലാക്കിയും പരിഹരിക്കാനുള്ള വാട്സ്ആപ്പ് സംവിധാനം കൊണ്ടുവന്നതിന് പിന്നാലെയാണ് ഇത്തരം മെസേജുകൾ മേയറിന് ലഭിക്കുന്നത്.
മേയര്‍ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
വ്യാസ് മോന്റെ സങ്കടം പരിഹരിക്കും കേട്ടോ. വിഷമിക്കണ്ട നന്നായി പഠിക്കണെ...
ഇന്ന് നല്ല തിരക്കായിരുന്നു.രാത്രി ഓഫീസിലെത്തിയാണ് വാട്ട്സ് ആപ്പിലൂടെ വന്ന പരാതികൾ കേട്ടത്. സങ്കടവും സന്തോഷവും തോന്നിയതായിരുന്നു രണ്ടാം ക്ലാസുകാരന്റെ വ്യാസിന്റെ പരാതി.സ്കൂൾ കഴിഞ്ഞ് തിരികെ വരുമ്പോൾ താൻ കളിക്കുന്ന പാർക്കായിരുന്നു അവന്റെ സങ്കടം. വച്ച് താമസിക്കുന്നത് ശരിയല്ലെന്ന് കരുതി രാത്രി തന്നെ കോൺട്രാക്ടറെ വിളിച്ചു വരുത്തി കവടിയാറിലെ സ്ഥലം സന്ദർശിച്ചു. ചില ചെറിയ തടസങ്ങൾ ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങളില്ല.ഒന്നര മാസത്തിനകം പാർക്ക് പൂർത്തികരിച്ച് വ്യാസിനും കൂട്ടുകാർക്കും നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
#നഗരസഭ_ജനങ്ങളിലേക്ക്
#SmartTrivandrum
#TransparentDevelopment
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam