പ്രളയബാധിതര്‍ക്ക് താങ്ങായി ശിശുഭവനിലെ കുട്ടികള്‍; നിര്‍മിച്ച് നല്‍കിയത് 15000 ലിറ്റര്‍ ഫിനോയില്‍

Published : Aug 13, 2019, 03:03 PM ISTUpdated : Aug 13, 2019, 03:09 PM IST
പ്രളയബാധിതര്‍ക്ക് താങ്ങായി ശിശുഭവനിലെ കുട്ടികള്‍; നിര്‍മിച്ച് നല്‍കിയത് 15000 ലിറ്റര്‍ ഫിനോയില്‍

Synopsis

വെള്ളമിറങ്ങിയ വീട്ടിലേക്ക്‌ മടങ്ങുന്ന പ്രളയബാധിതർക്ക്‌ ശുചീകരണത്തിനായി പതിനയ്യായിരം ലിറ്റർ ഫിനോയിലാണ് ശിശുഭവനിലെ കുട്ടികൾ നിർമിച്ചു നൽകിയത്.

കോഴിക്കോട്: മഴക്കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായമേകുകയാണ് കോഴിക്കോട്ടെ ശിശുഭവനിലെ കുട്ടികൾ. വെള്ളമിറങ്ങിയ വീട്ടിലേക്ക്‌ മടങ്ങുന്ന പ്രളയബാധിതർക്ക്‌ ശുചീകരണത്തിനായി പതിനയ്യായിരം ലിറ്റർ ഫിനോയിലാണ് ശിശുഭവനിലെ കുട്ടികൾ നിർമിച്ചു നൽകിയത്. നഗരത്തിൽ നിന്ന് പെറുക്കിയെടുത്ത കുപ്പികള്‍ വൃത്തിയാക്കിയാണ് ഇവര്‍ ഫിനോയില്‍ നിറച്ച് നല്‍കിയത്. 

ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നത് ശിശുഭവനിലെ കുട്ടികളുടെ വെറുമൊരു ആഗ്രഹമായിരുന്നില്ല. കഴിഞ്ഞ പ്രളയത്തെ അതിജീവിച്ചെത്തിയ രാജനടക്കമുള്ള കുട്ടികള്‍ ഒന്നിച്ചിറങ്ങിയപ്പോള്‍ 15000 ലിറ്റര്‍ ഫിനോയിലാണ് കുപ്പിയിലായത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമെത്തി കുട്ടികള്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചു. ഫിനോയിലുണ്ടാക്കി കുപ്പികളില്‍ നിറച്ച് ജില്ലാഭരണകൂടത്തിന് കൈമാറുകയും ചെയ്തു. ഇത് കൊണ്ടവസാനിപ്പിക്കാനല്ല, ദുരിതാശ്വാസ പ്രവർത്തനം സജീവമായി തുടരാൻ തന്നെയാണ് കുട്ടികളുടെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലോട്ടറിക്കടയിൽ മോഷണം; 5 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും പതിനായിരം രൂപയും കവർന്നു
കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്