Chinnakanal Panchayat No-Confidence Motion : ചിന്നക്കനാൽ പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി

By Web TeamFirst Published Dec 15, 2021, 8:59 PM IST
Highlights

ചിന്നക്കനാൽ പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി.  പ്രസിഡന്റിനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് ഭരണം നഷ്ടമായത്. 

മൂന്നാർ: ചിന്നക്കനാൽ പഞ്ചായത്തിൽ യുഡിഎഫിന് (UDF) ഭരണം നഷ്ടമായി.  പ്രസിഡന്റിനെതിരേ എൽഡിഎഫ് (LDF) കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് ഭരണം നഷ്ടമായത്. യുഡിഎഫിന് പിന്തുണ നൽകിയിരുന്ന സ്വതന്ത്ര അംഗം എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് അവിശ്വാസം പാസായത്. 

തദ്ദേശ തിരഞ്ഞെടുപ്പിൽ ചിന്നക്കനാൽ പഞ്ചായത്തിൽ യുഡിഎഫിനും. എൽ ഡി എഫിനും ആറ് വാർഡുകൾ വീതവും ഒരു സ്വതന്ത്രയുമാണ് ഉള്ളത്. സ്വതന്ത്രയായ ജയന്തിയെ  ഒപ്പം നിർത്തി ഭരണം പിടിക്കാൻ ഇരു മുന്നണികളും ശ്രമം നടത്തിയെങ്കിലും ഇവർ വിട്ടുനിന്നു. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് യു ഡി എഫിന് ഭരണം ലഭിച്ചത്. ഇതിനിടെയാണ് പ്രസിഡൻ്റ് സിനിക്കെതിരേ എൽ ഡി എഫ് അവിശ്വാസം കൊണ്ടുവന്നത്. 

ചർച്ചക്കെടുത്ത സമയത്ത് സ്വതന്ത്ര എൽഡിഎഫിന് അനുകൂലമായി നിലപാട് സ്വീകരിച്ചതോടെ അവിശ്വാസം പാസായത്. ഇതോടെ യു ഡി എഫിന് ഭരണം നഷ്ടമായി.  ഇനി നക്കാനിരിക്കുന്ന പ്രസിഡൻ്റ്, വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് സി പി ഐ പ്രതിനിധിയാക്കും മത്സരിക്കുക. എൽ ഡി എഫിന് ഒപ്പം നിൽക്കുന്ന സ്വതന്ത്ര വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കും മത്സരിക്കുമെന്നാണ് സൂ ചന.

click me!