സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടയടി, തടയാനെത്തിയ പൊലീസുകാരനെ അടിച്ച് നിലത്തിട്ടു, കര്‍ണ്ണപുടത്തിന് തകരാര്‍

Published : Feb 22, 2024, 01:10 PM IST
സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടയടി, തടയാനെത്തിയ പൊലീസുകാരനെ അടിച്ച് നിലത്തിട്ടു, കര്‍ണ്ണപുടത്തിന് തകരാര്‍

Synopsis

എന്നാൽ, വിദ്യാർഥികളിൽ ഒരു പക്ഷത്തെ സഹായിക്കാൻ പാലായിൽ നിന്നെത്തിയ യുവാക്കളുടെ സംഘം എസ് ഐ യെ അടിച്ചു നിലത്തിടുകയായിരുന്നു

കോട്ടയം: കോട്ടയം ഉഴവൂരിൽ സ്കൂൾ വിദ്യാർഥികളുടെ തമ്മിലടിക്കിടെ മർദ്ദനമേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍റെ കർണ്ണപുടത്തിന് തകരാർ.സംഭവത്തിൽ പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തെങ്കിലും നടുറോഡിൽ നേരിടേണ്ടി വന്ന മർദ്ദനത്തിന്‍റെ ആഘാതത്തിലാണ് കുറുവിലങ്ങാട് സ്റ്റേഷനിലെ എസ് ഐ കെ.വി.സന്തോഷ്. ഉഴവൂർ ഒ എൽ എൽ ഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു പത്താം ക്ലാസ് വിദ്യാർഥികളും പ്ലസ് വൺ വിദ്യാർഥികളും ചേരി തിരിഞ്ഞ് തല്ലിയത്. ഇതറിഞ്ഞാണ് കുറുവിലങ്ങാട് പൊലീസ് സ്റ്റേഷനിലെ എസ് ഐ കെ.വി സന്തോഷും സംഘവും സ്ഥലത്തെത്തിയത്.

എന്നാൽ, വിദ്യാർഥികളിൽ ഒരു പക്ഷത്തെ സഹായിക്കാൻ പാലായിൽ നിന്നെത്തിയ യുവാക്കളുടെ സംഘം എസ് ഐ യെ അടിച്ചു നിലത്തിടുകയായിരുന്നു.നിലത്തു വീണിട്ടും പതറാതെ കൂടുതൽ പൊലീസിനെ വിളിച്ചു വരുത്തിയാണ് സന്തോഷ് അക്രമികളെ തുരത്തിയത്.എന്നാൽ, അക്രമത്തിൽ ഒരു കാതിന്‍റെ കർണപുടത്തിന് ഏറ്റ ക്ഷതമാണ് ഇപ്പോൾ സന്തോഷിനെ ബുദ്ധിമുട്ടിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് പാലാ സ്വദേശികളായ അനന്തു തങ്കച്ചൻ , അനന്തു, ആദർശ് സുരേന്ദ്രൻ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവരെയും റിമാന്‍ഡ് ചെയ്തു.

'ശരീരത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല', 17വയസുകാരിയുടെ മരണം കൊലപാതകമോ? ദുരൂഹത ആരോപിച്ച് ദൃക്സാക്ഷി

 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്