വയനാട് എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്

Published : Apr 30, 2024, 06:55 PM IST
വയനാട് എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്

Synopsis

യുഡിഎസ്എഫ് പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

മാനന്തവാടി: തലപ്പുഴ വയനാട് എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. യുഡിഎസ്എഫ് പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ രണ്ടു പേരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. എസ്എഫ്ഐ യൂണിറ്റ് ജോയിന്‍ സെക്രട്ടറിയും മൂന്നാംവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയുമായ നിമര്‍ അക്ബര്‍, അമന്‍ ഷൗക്കത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. യുഡിഎസ്എഫ് പ്രവര്‍ത്തകരായ എട്ടംഗ സംഘം വടിയും മറ്റുമായി എത്തി  ആക്രമിക്കുകയായിരുന്നു എന്ന് എസ്.എഫ്.ഐ ആരോപിച്ചു. നിമര്‍ അക്ബറിന്റെ പല്ലിനും ചുണ്ടിനും പരുക്കേറ്റിട്ടുണ്ട്.

കോളേജില്‍ കഴിഞ്ഞ ദിവസം ആര്‍ട്സ് ഡേ നടന്നിരുന്നു. അന്നും സംഘര്‍ഷമുണ്ടായിരുന്നതായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ തലപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.

'അവരുടെ ചെകിട്ടത്ത് അടിച്ച് കൈ തരിപ്പ് തീര്‍ത്താല്‍ മതി, ഇങ്ങോട്ട് വരേണ്ട...'; ശോഭാ സുരേന്ദ്രനോട് സലാം 
 

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ