പാലക്കാട് 'തല്ലുമാല'; കൊപ്പം ദേശോത്സവത്തിനിടെ യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്, സ്വമേധയാ കേസെടുത്ത് പൊലീസ്

Published : Feb 22, 2024, 06:21 PM IST
പാലക്കാട് 'തല്ലുമാല'; കൊപ്പം ദേശോത്സവത്തിനിടെ യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്, സ്വമേധയാ കേസെടുത്ത് പൊലീസ്

Synopsis

കൊപ്പം ദേശോത്സവം നടക്കുന്നതിനിടെ ഇന്നലെ രാത്രി 11 മണിയോടെ രണ്ട് സംഘങ്ങളായാണ് യുവാക്കൾ ഏറ്റുമുട്ടിയത്. ആഘോഷ വരവ് അണിനിരക്കേണ്ട ഭാഗങ്ങളെ ചൊല്ലിയായിരുന്നു തർക്കം ഉണ്ടായത്.

പാലക്കാട്: പാലക്കാട് പട്ടാമ്പി കൊപ്പം ദേശോത്സവത്തിന് ഇടയിൽ സംഘർഷം. നിരവധി പേർക്ക് പരിക്ക്. കൊപ്പം ദേശോത്സവം നടക്കുന്നതിനിടെ ഇന്നലെ രാത്രി 11 മണിയോടെ രണ്ട് സംഘങ്ങളായാണ് യുവാക്കൾ ഏറ്റുമുട്ടിയത്. ആഘോഷ വരവ് അണിനിരക്കേണ്ട ഭാഗങ്ങളെ ചൊല്ലിയായിരുന്നു തർക്കം ഉണ്ടായത്. അത് കൂട്ടത്തല്ലായി മാറുകയായിരുന്നു. 

സംഭവത്തിൽ കണ്ടാലറിയുന്ന 20 പേർക്കെതിരെ കൊപ്പം പൊലീസ് സ്വമേധയാ കേസെടുത്തു. അതേസമയം, ദേശോത്സവം പരിപാടിയുമായി കൊപ്പം പള്ളിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് മഹല്ല് കമ്മറ്റി അറിയിച്ചു. പരിപാടിയുടെ നടത്തിപ്പോ ഉത്തരവാദിത്വമോ കൊപ്പം പള്ളിക്കില്ല. പള്ളിയുടെ ചുമതലയുള്ള അംഗങ്ങൾ ആരും ദേശോത്സവം പരിപാടിയോട് സഹകരിച്ചിട്ടില്ലെന്നും മഹല്ല് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കല്ല്യാണച്ചടങ്ങിന് തീ തുപ്പിയ കാർ, നിറം മാറ്റാൻ നോക്കിയിട്ടും വിടാതെ എംവിഡി; കാറിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ തീരുമാനം
ഹോട്ടൽ മുറിയുടെ വാതിലടക്കാതെ വനിതാ ഡോക്‌ടർ പുറത്തുപോയി; തിരികെ വന്നപ്പോൾ 4 ലക്ഷത്തിലേറെ വിലവരുന്ന വസ്തുക്കൾ നഷ്ടമായി; വിരലടയാളത്തിൽ കുടുങ്ങി മോഷ്‌ടാവ്