രാഹുൽ മാങ്കൂട്ടം പങ്കെടുത്ത മാനന്തവാടി യൂത്ത് കോൺഗ്രസ് ലീഡേഴ്സ് മീറ്റിൽ കയ്യാങ്കളി, ചേരിതിരിഞ്ഞ് ഉന്തും തളളും

Published : Jul 04, 2024, 06:04 PM IST
രാഹുൽ മാങ്കൂട്ടം പങ്കെടുത്ത മാനന്തവാടി യൂത്ത് കോൺഗ്രസ് ലീഡേഴ്സ് മീറ്റിൽ കയ്യാങ്കളി, ചേരിതിരിഞ്ഞ് ഉന്തും തളളും

Synopsis

നിലവിൽ ഔദ്യോഗിക പദവികൾ ഒന്നും  വഹിക്കാത്ത പ്രാദേശിക കോൺഗ്രസ് നേതാവിനെ വേദിയിൽ ഇരുത്താനുള്ള ശ്രമമാണ് ആരോപണ പ്രത്യാരോപണങ്ങളിലേക്കും പിന്നീട് കയ്യാങ്കളിയിലും അവസാനിച്ചത്. 

മാനന്തവാടി : രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത മാനന്തവാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ലീഡേഴ്സ് മീറ്റിൽ കയ്യാങ്കളി. നാലാമൈലിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്പരം ചേരിതിരിഞ്ഞ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. നിലവിൽ ഔദ്യോഗിക പദവികൾ ഒന്നും  വഹിക്കാത്ത പ്രാദേശിക കോൺഗ്രസ് നേതാവിനെ വേദിയിൽ ഇരുത്താനുള്ള ശ്രമമാണ് ആരോപണ പ്രത്യാരോപണങ്ങളിലേക്കും പിന്നീട് കയ്യാങ്കളിയിലും അവസാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്  ജില്ലാ നേതൃത്വത്തിനോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി. വീഴ്ച വരുത്തിയ മാനന്തവാടി നിയോജക മണ്ഡലം സെക്രട്ടറി ഷിനു ജോൺ, എടവക മണ്ഡലം വൈസ് പ്രസിഡൻ്റ് അക്ഷയ് ജീസസ് എന്നിവരെ ഭാരവാഹിത്വത്തിൽ നിന്നും നീക്കി. 

 

 

 

PREV
Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട