വീട്ടുകാർക്കൊപ്പം കായലില്‍ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

Published : Jun 23, 2025, 03:42 PM IST
Fathima Minha

Synopsis

ഞായറാഴ്ച ഉച്ചക്ക് മാതാവിനും മറ്റു കുടുംബങ്ങള്‍ക്കൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനടിയില്‍ മുങ്ങുകയായിരുന്നു

മലപ്പുറം: കുടുംബാംഗങ്ങളുമൊത്ത് വീട്ടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. ഇരിങ്ങാവൂര്‍-മണ്ടകത്തില്‍ പറമ്പില്‍ പാറപറമ്പില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ മിന്‍ഹ (13) ആണ് മരിച്ചത്. വളവന്നൂര്‍ ബാഫഖി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മിൻഹ. ഞായറാഴ്ച ഉച്ചക്ക് മാതാവിനും മറ്റു കുടുംബങ്ങള്‍ക്കൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനടിയില്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: നജ്‌ലാബി. രണ്ട് സഹോദരങ്ങള്‍.

PREV
Read more Articles on
click me!

Recommended Stories

KL 73 A 8540 വാഹനം അതിർത്തി കടന്നെത്തി, കാറിന്റെ മുന്‍വശത്തെ ഡോറിനുള്ളിൽ വരെ ഒളിപ്പിച്ചു വച്ചു; 1 കോടിയിലധികം കുഴൽപ്പണം പിടികൂടി
കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്