എഐ ക്യാമറയ്ക്കെന്ത് 'മുഖ്യൻ'; മുഖ്യമന്ത്രിയുടെ കിയ കാർണിവലിന് പിഴയിട്ട് എഐ ക്യാമറ, നോട്ടീസ് പുറത്ത്

Published : Feb 20, 2024, 11:52 AM ISTUpdated : Feb 20, 2024, 12:32 PM IST
എഐ ക്യാമറയ്ക്കെന്ത് 'മുഖ്യൻ'; മുഖ്യമന്ത്രിയുടെ കിയ കാർണിവലിന് പിഴയിട്ട് എഐ ക്യാമറ, നോട്ടീസ് പുറത്ത്

Synopsis

മുൻ സീറ്റിലിരുന്ന സീറ്റ് ബെൽറ്റ് ഇടാത്ത ഉദ്യോഗസ്ഥന്റെ ചിത്രമടക്കമാണ് പിഴ അടക്കേണ്ട നോട്ടീസ് നൽകിയിരിക്കുന്നത്

മുണ്ടക്കയം: ഗതാഗത നിയമലംഘനം പിടികൂടാൻ സ്ഥാപിച്ച എഐ ക്യാമറയിൽ കുടുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്റെ കിയ കാർണിവെല്ലും. നവ കേരള സദസിന്റെ ഇടുക്കി യാത്രയ്ക്കിടയിലാണ് മുഖ്യമന്ത്രിയുടെ കാറിലെ നിയമ ലംഘനം എഐ ക്യാമറയുടെ കണ്ണിൽ കുടുങ്ങിയത്. മുൻസീറ്റിലെ സഹയാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് മുണ്ടക്കയം കുട്ടിക്കാനം റോഡിൽ വച്ചാണ് മുഖ്യമന്ത്രിയുടെ കെഎൽ 01 സിവി 6683 എന്ന വാഹനത്തിന് എഐ ക്യാമറ പിഴയിട്ടത്.

500 രൂപ പിഴയാണ് നിയമലംഘനത്തിന് എംവിഡിക്ക് അടയ്ക്കേണ്ടത്. ഈ സമയത്ത് മുഖ്യമന്ത്രി കാറിലുണ്ടായിരുന്നില്ല. മുൻ സീറ്റിലിരുന്ന സീറ്റ് ബെൽറ്റ് ഇടാത്ത ഉദ്യോഗസ്ഥന്റെ ചിത്രമടക്കമാണ് പിഴ അടക്കേണ്ട നോട്ടീസ് നൽകിയിരിക്കുന്നത്. ഡിസംബർ 12 ന് വൈകീട്ട് 4.17 ഓടെയാണ് ഗതാഗത നിയമലംഘനം നടന്നത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ബസിൽ യാത്ര ചെയ്യുന്ന സമയത്താണ് സംഭവം. നവകേരള ബസിനൊപ്പം അകമ്പടി വാഹനമായാണ് മുഖ്യമന്ത്രിയുടെ കിയ കാർണിവൽ യാത്രയിൽ ഉണ്ടായിരുന്നത്. ഇടുക്കിയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നടന്ന നവകേരള സദസ്സിൽ കിട്ടിയത് 42236 പരാതികളാണ്.

നവംബർ 18 മുതൽ ഡിസംബർ 23 വരെയാണ് നവകേരള സദസ് പരിപാടി നടന്നത്. 140 അസംബ്ലി മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ നടത്തിയ ഔദ്യോഗിക പര്യടനവും വിവിധ മേഖലയിലെയും പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും, മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജന സദസും വൻവിജയമായാണ് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അവലോകനം ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ