
കണ്ണൂർ: പെരിങ്ങോമിൽ സിപിഎം നടപടിയെടുത്തയാളുടെ കൃഷിയിടത്തിലെ തെങ്ങിൻ തൈകളും പച്ചക്കറികളും വെട്ടി നശിപ്പിച്ച നിലയിൽ. സി പി എം ആലപ്പടമ്പ് ലോക്കൽ കമ്മറ്റി അംഗം കെ എം ബാലകേശവന്‍റെ കൃഷിയാണ് നശിപ്പിച്ചത്. ബാലകേശവനെ കഴിഞ്ഞ ദിവസം ആലപ്പടമ്പ് ലോക്കൽ കമ്മറ്റിയിൽ ശാസിച്ചിരുന്നു.
സ്വഭാവദൂഷ്യത്തിന് പാർട്ടി നടപടി എടുത്ത പഞ്ചായത്ത് പ്രസിഡന്റ് എംവി സുനിൽകുമാറിനെതിരെ പരാതിപ്പെട്ടു എന്നതിന്റെ പേരിലാണ് ബാലകേശനെതിരെ പാർട്ടി നടപടിയെടുത്തത്. വ്യാഴാഴ്ച രാത്രിയാണ് കൃഷി നശിപ്പിച്ചത് പെരിങ്ങോം പൊലീസ് അന്വേഷണം തുടങ്ങി.
Read more: സ്കൂട്ടറിലെത്തി ജനസേവന കേന്ദ്രത്തിലെ മേശപ്പുറത്തുള്ള പെട്ടിയുമായി കടന്നു, കള്ളനെ തേടി പൊലീസ്
ഇംഗ്ലിഷ് മീഡിയം സ്കൂളിൽ കള്ളൻ കയറി, ലാപും ഫോണും പണവും എടുത്തില്ല, ഫയലുകൾ വലിച്ചിട്ട നിലയിൽ
കണ്ണൂർ: തളിപ്പറമ്പ് സയ്യിദ് നഗറിലെ റോയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കവര്‍ച്ചാ ശ്രമം. സ്‌കൂളിന്റെ മുന്‍കവാടത്തെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ഷെല്‍ഫുകള്‍ കുത്തിത്തുറന്ന് ഫയലുകളെല്ലാം വലിച്ചിട്ട നിലയിലാണ്. ഫയലുകൾ സൂക്ഷിച്ച ഷെൽഫുകൾ മാത്രമാണ് തുറന്നത്.
മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പണവും ഉള്‍പ്പെടെ വിലപിടിപ്പുള്ള നിരവധി വസ്തുക്കളുണ്ടായിരുന്നെങ്കിലും ഇവയൊന്നും നഷ്ടപ്പെട്ടില്ല. സ്‌കൂളിലെ സിസിടിവി ക്യാമറയുടെ വയറുകൾ നശിപ്പിച്ച നിലയിലാണ്. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam