'ടിവി വേണമോ' ? 'വേണ'മെന്ന് ഒരേ സ്വരത്തില്‍ കുട്ടികള്‍; ആഗ്രഹം സാധിച്ച് കളക്ടര്‍മാമന്‍

Published : Oct 18, 2022, 12:59 PM ISTUpdated : Oct 18, 2022, 03:01 PM IST
'ടിവി വേണമോ' ? 'വേണ'മെന്ന് ഒരേ സ്വരത്തില്‍ കുട്ടികള്‍; ആഗ്രഹം സാധിച്ച് കളക്ടര്‍മാമന്‍

Synopsis

വലിയ ടി.വി വേണമോ എന്ന ചോദ്യത്തിന് വേണം എന്ന് കുഞ്ഞുമക്കൾ ഒരേ സ്വരത്തിൽ മറുപടി നൽകി. 

ചാരുംമൂട്: കളക്ടർ മാമൻ നൽകിയ ഉറപ്പ് യാഥാർത്ഥ്യമായതോടെ ചിൽഡ്രൻസ് ഹോമിലെ കുഞ്ഞുങ്ങൾക്ക് ഇനി ബിഗ് സ്ക്രീനിൽ ടെലിവിഷൻ പരിപാടികൾ കാണാം. കഴിഞ്ഞ 13 നായിരുന്നു ജില്ലാ കളക്ടർ കൃഷ്ണതേജ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള കരിമുളയ്ക്കൽ ചിൽഡ്രൻസ് ഹോം സന്ദർശിച്ചത്. ജില്ലാ ശിശു സംരക്ഷണ ഓഫീസിന്‍റെ അഭ്യർത്ഥന പ്രകാരമായിരുന്നു സന്ദർശനം.

ഇവിടുത്തെ താമസക്കാരായ കുഞ്ഞുങ്ങളുടെ ചിട്ടയായ ജീവിത രീതികളിൽ മതിപ്പ് പ്രകടിപ്പിച്ച കളക്ടർ ചിൽഡ്രൻസ് ഹോമിലെ പരിമിതികൾ ഒന്നൊന്നായി മനസിലാക്കുകയും ചെയ്തിരുന്നു. കുട്ടികൾക്ക് ഒരു ഹോം തീയേറ്റർ എന്ന ഹോം സൂപ്രണ്ടിന്‍റെ അഭ്യർത്ഥനയ്ക്ക്, ലഭ്യമാക്കാമെന്ന്  കളക്ടർ മറുപടി നൽകി. പിന്നീട് കുട്ടികളുമായി സംവദിക്കുന്നതിനിടെയാണ് ഹാളിലുള്ള ചെറിയ ടെലിവിഷൻ കളക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. 

വലിയ ടി.വി വേണമോ എന്ന ചോദ്യത്തിന് വേണം എന്ന് കുഞ്ഞുമക്കൾ ഒരേ സ്വരത്തിൽ മറുപടി നൽകി. വലിയ ടി.വി കിട്ടിയാൽ തങ്ങൾക്ക് ലാലേട്ടന്‍റെയും മമ്മൂക്കായുടെയുമൊക്കെ  സിനിമകളും പഠന പരിപാടികളും നന്നായി കാണാമെന്നും അവർ പറഞ്ഞു. എങ്കിൽ ടി.വി അടുത്ത ദിവസം എത്തുമെന്ന് ഉറപ്പ് നൽകിയായിരുന്നു കളക്ടർ മടങ്ങിയത്. ബാങ്ക് ഓഫ് ബറോഡയുടെ സി.എസ്‌.ആർ. പ്രവർത്തനങ്ങളുടെ ഭാഗമായി 'ഐആം ഫോർ ആലപ്പി' പദ്ധതി വഴി കഴിഞ്ഞ ദിവസം കളക്ടർ ചിൽഡ്രൽസ് ഹോമിലേക്ക് ടി.വി എത്തിച്ച് നൽകി വാക്കുപാലിച്ചു. അടുത്ത താവണ കാണുമ്പോള്‍ കളക്ടര്‍ മാമന് നന്ദി പറയണമെന്ന ആഗ്രഹത്തിലാണ്  ചിൽഡ്രൻസ് ഹോമിലെ കുരുന്നുകള്‍. 
 

മദ്റസ അധ്യാപകന്‍റെ ഏഴരപ്പവൻ സ്വർണവും രണ്ടേകാൽ ലക്ഷം രൂപയും കവർന്ന വ്യാജ സിദ്ധൻ അറസ്റ്റില്‍ 

കോഴിക്കോട്: പയ്യോളിയിലെ മദ്റസ അധ്യാപകനെ കബളിപ്പിച്ച് വീട്ടിൽ നിന്നും ഏഴരപ്പവൻ സ്വർണവും രണ്ടേകാൽ ലക്ഷം രൂപയുമായി കടന്നെന്ന  പരാതിയിൽ സിദ്ധൻ അറസ്റ്റില്‍. കാസർഗോഡ്  ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെയാണ് കോഴിക്കോട് പൊലീസ് പിടികൂടിയത്. പയ്യോളിയിൽ മദ്റസാധ്യാപകനായ പാലക്കാട് സ്വദേശി ഇസ്മായിലിന്റെ പരാതിയിലാണ് അറസ്റ്റ്. മുഹമ്മദ് ഷാഫിയെ തീവണ്ടി യാത്രയ്ക്കിടയിലാണ് ഇസ്മായിൽ പരിചയത്തിലാകുന്നത്. സൗഹൃദം സ്ഥാപിച്ച മുഹമ്മദ് ഷാഫി പിന്നീട് ഇസ്മായിൽ വഴി പയ്യോളി കോടിക്കലിൽ മുറിയെടുത്ത്   ചികിത്സയും മന്ത്രവാദവും നടത്തിയിരുന്നതായി പറയുന്നു.

ഇതിനിടയിലാണ് ഇസ്മായിലിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ഏഴരപ്പവന്റെ സ്വർണാഭരണവും ഒന്നര ലക്ഷം രൂപയും അപഹരിച്ചതായാണു പരാതി ഉയര്‍ന്നത്. മുക്കാൽ ലക്ഷത്തോളം രൂപ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പലപ്പോഴായി കൈപ്പറ്റിയതായും, ഭാര്യയെയും ഏഴു വയസ്സുള്ള മകനെയും മർദിച്ചതായും പരാതിയിൽ പറയുന്നുണ്ട്. രണ്ട് ദിവസം കഴിഞ്ഞാൽ താങ്കളുടെ വീട്ടിലെ അലമാരയിലെ പണവും ആഭരണങ്ങളും നഷ്ടപ്പെടുമെന്നും അത് താൻ ചാത്തൻ സേവയിലൂടെ തിരികെ എത്തിക്കുമെന്ന് ഷാഫി, ഇസ്മായിലിൻ്റെ ഭാര്യയെ ഫോണിൽ വിളിച്ചറിയിച്ചെന്നും പരാതിയില്‍ പറയുന്നു. രണ്ട് ദിവസം കഴിഞ്ഞേ അലമാര തുറക്കാവുവെന്ന് ഷാഫി നിർദ്ദേശിച്ചതിനാൽ ആ ദിവസങ്ങൾ കഴിഞ്ഞ് അലമാര തുറന്നപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതും പൊലീസിൽ പരാതിപ്പെട്ടതും.

 

 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ