മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ കോളേജ് വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു

Published : Nov 06, 2018, 03:24 PM ISTUpdated : Nov 06, 2018, 03:30 PM IST
മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ  കോളേജ് വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു

Synopsis

മാട്ടുപ്പെട്ടി സന്ദർശനം പൂർത്തിയാക്കി മൂന്നാറിലേക്ക് മടങ്ങവെ ബോട്ടിംങ്ങിന് സമീപത്തെ വളവിൽ മുഹമ്മദ് ഷിയാസ് സഞ്ചരിച്ച ബൈക്ക് എതിരെവന ഇനോവ കാറിൽ ഇടിക്കുകയായിരുന്നു. 

ഇടുക്കി: വിനോദ സഞ്ചാരത്തിനെത്തിയ കോളേജ് വദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു. മലപ്പുറം കുറ്റിപ്പുറം വട്ടക്കുളം തരക്കൽ വീട്ടിൽ മുഹമ്മദ് ഷിയാസ് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മലപ്പുറം സ്വദേശികളായ പത്ത് പേരടങ്ങുന്ന വിദ്യാർത്ഥികളുടെ സംഘം അഞ്ച് ബൈക്കുകളിലായി മുന്നാർ സന്ദർശനത്തിനെത്തിയത്. മാട്ടുപ്പെട്ടി സന്ദർശനം പൂർത്തിയാക്കി മൂന്നാറിലേക്ക് മടങ്ങവെ ബോട്ടിംങ്ങിന് സമീപത്തെ വളവിൽ മുഹമ്മദ് ഷിയാസ് സഞ്ചരിച്ച ബൈക്ക് എതിരെവന ഇനോവ കാറിൽ ഇടിക്കുകയായിരുന്നു. 

സുഹൃത്തായ ഷെമീറാണ് ബൈക്ക് ഓടിച്ചിരുന്നത്. തലക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷിയാസിനെ മൂന്നാർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാനൂർ മലബാർ കോളേജിലെ ബി.കോം മൂന്നാം വർഷ വിദ്യാർത്ഥിയാണ് മുഹമ്മദ് ഷിയാസ്. മൂന്നാർ പോലീസിന്റ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി