എന്‍ജിനീയിറിങ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; ക്രിസ്പിന്റെ പിതാവ് മരിച്ചത് ഒന്നര മാസം മുന്‍പ് 

Published : Apr 10, 2024, 12:18 AM IST
എന്‍ജിനീയിറിങ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; ക്രിസ്പിന്റെ പിതാവ് മരിച്ചത് ഒന്നര മാസം മുന്‍പ് 

Synopsis

ഒഴുക്കില്‍ നിലകിട്ടാതെ പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്.

തൊടുപുഴ: അരിക്കുഴ പാറക്കടവ് എംവിഐപി കനാലിന്റെ കടവില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയിറിങ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വഴിത്തല ജോസ് ഡെക്കറേഷന്‍ ഉടമ കുഴികണ്ടത്തില്‍ പരേതനായ ബിജുവിന്റെ മകന്‍ ക്രിസ്പിനാണ് (22) മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. 

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതാണ് ക്രിസ്പിന്‍. നല്ല ഒഴുക്കും ഒരാള്‍ക്ക് മീതെ വെള്ളവുമുണ്ടായിരുന്നു. ഒഴുക്കില്‍ നിലകിട്ടാതെ പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കടവില്‍ നിന്ന് 100 മീറ്ററോളം താഴെ നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് തൊടുപുഴ അഗ്നിരക്ഷാ സേന അധികൃതര്‍ പറഞ്ഞു. മൃതദേഹം തൊടുപുഴ വെങ്ങല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍. ക്രിസ്പിന്റെ പിതാവ് ബിജു ഒന്നര മാസം മുമ്പാണ് മരിച്ചത്. ട്രിച്ചിയില്‍ എന്‍ജിനീയിറിങ് കോളേജ് വിദ്യാര്‍ത്ഥിയാണ് ക്രിസ്പിന്‍. അമ്മ: ബിന്‍സി.

മരുമകന്റെ കടയുടെ ഉദ്ഘാടനം കാണാൻ ട്രെയിനിറങ്ങി; പാളം മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടി വയോധികന് ദാരുണാന്ത്യം 
 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്