
തിരുവനന്തപുരം: തിരുവനന്തപുരത്ത് (thiruvananthapuram ) വിദ്യാർത്ഥിയെ (college student) കോളേജ് ഹോസ്റ്റലിൽ (college HOSTEL ) മരിച്ച നിലയിൽ (death) കണ്ടെത്തി. മാർ ഇവാനിയോസ് കോളേജിലെ ( Mar Ivanios College) കൊമേഴ്സ് വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥി അഞ്ചൽ സ്വദേശി ജോഷ്വ എബ്രഹാമിനെയാണ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ പടിയിൽ നിന്ന് കാൽ തെന്നി നെറ്റിയിടിച്ച് വീണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്കാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോവണിപ്പടിയില്‍ വീണുകിടക്കുന്ന നിലയിലാണ് ജോഷ്വ യുടെ മൃതദേഹം കണ്ടത്.
വീണ് കിടക്കുന്നത് കണ്ട സഹപാഠികൾ ജോഷ്വയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നാളെ നടക്കും.മണ്ണന്തല പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
മോഷണത്തിനിടെ സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന വെളിപ്പെടുത്തല്‍; മോഷ്ടാവ് മണിയൻ പിള്ളക്കെതിരെ കേസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam