കായംകുളത്ത് പൊലീസിന്‍റെ അഴിഞ്ഞാട്ടം; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ വീടിന്‍റെ വാതിൽ ചവിട്ടി പൊളിച്ചു, പരാതി

Published : Aug 11, 2024, 03:35 AM IST
കായംകുളത്ത് പൊലീസിന്‍റെ അഴിഞ്ഞാട്ടം; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ വീടിന്‍റെ വാതിൽ ചവിട്ടി പൊളിച്ചു, പരാതി

Synopsis

അപ്രീക്ഷിതമായി ഉണ്ടായ സംഭവത്തിൽ വീട്ടിലുള്ള പ്രായമായവരും സ്ത്രീകളും ഭയന്നു പോയെന്ന് റിയാസിന്‍റെ ഉമ്മ റംലത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടികളെയടക്കം ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്ന് റിയാസിന്‍റെ ഭാര്യ സഹാനയും പറയുന്നു.  

കായംകുളം: ആലപ്പുഴ കായംകുളത്ത് പൊലീസ് അർദ്ധരാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ വീടിന്‍റെ വാതിൽ ചവിട്ടിപ്പൊളിച്ചെന്ന് പരാതി. യൂക്ക് കോൺഗ്രസ് നേതാവ് റിയാസിനെ അന്വേഷിച്ച് എത്തിയ പോലീസ് സംഘം അർധരാത്രി വീടിന്‍റെ കതക് ചവിട്ടി പൊളിച്ച് അകത്ത് കയറിയെന്നാണ് പരാതി. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട സമരത്തിൽ കഴിഞ്ഞ ദിവസം പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ കേസെടുത്തതിന് പിന്നാലെ ആയിരുന്നു പൊലീസ് നടപടി

ഒരു പൊതുപ്രവർത്തകനെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് യാതൊരു മര്യാദയും പാലിച്ചില്ലെന്ന് റിയാസിന്‍റെ കുടുംബം പറയുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടുമണിയോടെയാണ് പൊലീസ് വീട്ടിലെത്തിയത്. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നാണ് പൊലീസ് റിയാസിനെ തേടിയത്. അപ്രീക്ഷിതമായി ഉണ്ടായ സംഭവത്തിൽ വീട്ടിലുള്ള പ്രായമായവരും സ്ത്രീകളും ഭയന്നു പോയെന്ന് റിയാസിന്‍റെ ഉമ്മ റംലത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടികളെയടക്കം ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്ന് റിയാസിന്‍റെ ഭാര്യ സഹാനയും പറയുന്നു.  

ദേശീയപാതയിൽ കായംകുളത്ത് ഉയരപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്തുകോൺഗ്രസ് പ്രവർത്തകർ സമരത്തിലായിരുന്നു. നിരാഹാരമിരുന്നവരെ അറസ്റ്റു ചെയ്തു നീക്കാൻ പൊലീസ് ശ്രമിച്ചപ്പോഴാണ് ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്. പൊലീസ് ഉദ്യോഗസ്ഥർക്കും യൂത്ത്കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സംഘർഷത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തത്. റിയാസ് ഉൾപ്പടെ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

പൊലീസിൽ ക്രിമിനലുകൾ ഉണ്ടെന്നും അവരെ സർക്കാർ നിലയ്ക്ക് നിർത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. അതേ സമയം സംഭവത്തിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി കായംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയതായാണ് വിവരം. എന്നാൽ കതക് പൊളിച്ചു എന്നത് അടക്കം പരാതികൾ കായംകുളം പൊലീസ് പൂർണ്ണമായി തള്ളി.

Read More : മഴ മാത്രമല്ല, ഇടിമിന്നലും; സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 3 ജില്ലകളിൽ യെല്ലോ, ജാഗ്രത നിർദ്ദേശം
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്