
കോഴിക്കോട്: ചിക്കൻ ബർഗറിൽ നിന്ന് ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. കോഴിക്കോട് മൂഴിക്കലിലെ ഹൈപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ ബർഗറിലാണ് പുഴുവിനെ കിട്ടിയത്. ബർഗർ കഴിച്ച രണ്ട് പേർക്ക് ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ടതോടെ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന് പരാതി നൽകി.
https://www.youtube.com/watch?v=Ko18SgceYX8