
തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർഥിനിയെ സ്വകാര്യ ബസിൽ നിന്ന് ജീവനക്കാർ ബലമായി ഇറക്കിവിട്ടതായി പരാതി. പ്ലസ് വൺ വിദ്യാർഥിനിയെ കയ്യിൽ പിടിച്ച് ബസ്സിൽനിന്ന് ഇറക്കി വിട്ടു. ഇന്നലെ വൈകുന്നേരം 'ചിറയത്ത്' എന്ന ബസിലാണ് സംഭവം. കുട്ടിക്കിറങ്ങേണ്ട പരുത്തിപ്രയിൽ ബസ് നിർത്തില്ല എന്ന് പറഞ്ഞ് മുന്നേയുള്ള സ്റ്റോപ്പിൽ ഇറങ്ങാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ കൈയിൽ ബലമായി പിടിച്ചിറക്കി വിട്ടെന്നും വിദ്യാർഥിനി വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam