അടുത്ത വീട്ടിലേക്ക് പന്ത് വീണു, എടുക്കാൻപോയ 10 വയസ്സുകാരനെ മർദിച്ചതായി പരാതി, കുട്ടിയുടെ കാലിന്റെ എല്ല് പൊട്ടി

Published : Jan 01, 2024, 09:54 AM IST
അടുത്ത വീട്ടിലേക്ക് പന്ത് വീണു, എടുക്കാൻപോയ 10 വയസ്സുകാരനെ മർദിച്ചതായി പരാതി, കുട്ടിയുടെ കാലിന്റെ എല്ല് പൊട്ടി

Synopsis

 അതേ സമയം, കുട്ടി മതിൽ ചാടിയപ്പോൾ പരിക്കേറ്റതെന്നാണ്  പോലീസ് വ്യക്തമാക്കുന്നത്. 

കൊച്ചി: തൃപ്പൂണിത്തുറയിൽ പത്ത് വയസ്സുകാരനെ മർദിച്ചതായി പരാതി. കളിക്കുന്ന സമയത്ത് തൊട്ടടുത്ത വീട്ടിലേക്ക് വീണ പന്തെടുക്കാൻ പോയ സമയത്താണ് കുട്ടിയെ മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. കുട്ടിയെ പട്ടിക കൊണ്ടാണ് അടിച്ചതെന്നും പറയുന്നു.  മർദനത്തിൽ കുട്ടിയുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. തൃപ്പൂണിത്തുറ സ്വദേശി നവീനാണ് മർദനമേറ്റത്. അതേ സമയം, കുട്ടി മതിൽ ചാടിയപ്പോൾ പരിക്കേറ്റതെന്നാണ്  പോലീസ് വ്യക്തമാക്കുന്നത്. സിസിടിവിയിൽ അടിക്കുന്ന ദൃശ്യങ്ങൾ ഇല്ലെന്ന്  പോലീസ് കൂട്ടിച്ചേർത്തു. ഇന്നലെയാണ് സംഭവം നടന്നത്. ഇന്ന് വീട്ടുടമസ്ഥനെ വിളിച്ച് വരുത്തി മൊഴിയെടുക്കുമെന്ന് മരട് പോലീസ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ