എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന്‍റെ ചില്ല് തകര്‍ത്തു; പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷം

By Web TeamFirst Published Jan 7, 2019, 12:18 AM IST
Highlights

എ ഐ വൈ എഫ് സംസ്ഥാന ജാഥകളുടെ സമാപന സമ്മേളനം കഴിഞ്ഞു മടങ്ങിയ പ്രവർത്തകർ സഞ്ചരിച്ച വാഹനം കടന്ന് പോകവെ പെട്ടെന്ന് ടോൾ അടച്ചതിനെ തുടര്‍ന്ന് വാഹനത്തിന്റെ ചില്ല് തകര്‍ന്നു.  

തൃശൂർ: എ ഐ വൈ എഫ് സംസ്ഥാന ജാഥകളുടെ സമാപന സമ്മേളനം കഴിഞ്ഞു മടങ്ങിയ പ്രവർത്തകർ സഞ്ചരിച്ച വാഹനം കടന്ന് പോകവെ പെട്ടെന്ന് ടോൾ അടച്ചതിനെ തുടര്‍ന്ന് വാഹനത്തിന്റെ ചില്ല് തകര്‍ന്നു.  ഇതോടെ പ്രവർത്തകർ വാഹനത്തിൽ നിന്നിറങ്ങി ടോൾ പിരിവ് നിർത്തിവെപ്പിച്ചു.  

സംഘർഷത്തിനിടെ നിരവധി വാഹനങ്ങൾ ടോൾ നൽകാതെ കടന്ന് പോയി. ടോൾ പ്ലാസയിലെ പൊലീസും കമ്പനി അധികൃതരും ചേർന്ന്  പ്രവർത്തകരുമായി ചർച്ച തുടരുന്നതിനിടെ എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡൻറുകൂടിയായ വൈക്കം എംഎൽഎ ആശ ടോളിലെത്തി. ടോൾ പ്ലാസ ഉദ്യോഗസ്ഥരും പ്രവർത്തകരും നടത്തിയ ചർച്ചയിൽ ചില്ല് പൊട്ടിയ വാഹനത്തിന് 10,000 രൂപ നൽകാം എന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. ഇതോടെ പ്രവര്‍ത്തകരും പിരിഞ്ഞു പോയി. 

ടോള്‍ പ്ലാസയിലെ ജോലിക്കാരുടെ ധാര്‍ഷ്ട്യത്തിനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസം തൃശൂര്‍ കലക്ടര്‍ അനുപമ കടന്നു പോകവേ വാഹനത്തിരക്കുണ്ടായിട്ടും വാഹനങ്ങളെ കടത്തിവിടാതിരുന്ന ടോള്‍ പ്ലാസ അധികൃതരെ ശാസിച്ചിരുന്നു. 

click me!