ഗുണ്ടുമല എട്ടുവയസുകാരിയുടെ കൊലപാതം സിബിഐയക്ക് വിടണം; എ കെ മണി

By Web TeamFirst Published Nov 30, 2019, 7:30 AM IST
Highlights

പീഡിപ്പിക്കപ്പെട്ടാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയ പൊലീസ് പ്രതികളെ പിടികൂടാന്‍ തയ്യറാകാത്തത് രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന് എ കെ മണി ആരോപിച്ചു.

ഇടുക്കി: ഗുണ്ടുമല എട്ടുവയസുകാരിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം സി ബി ഐയക്ക് വിടണമെന്ന ആവശ്യവുമായി മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എകെ മണി. സംസ്ഥാനത്തെ പൊലീസിനെ വിശ്വാസമില്ല. കൊലപാതം നടന്നിട്ട് രണ്ടുമാസം പിന്നിടുകയാണ്. പീഡനത്തിനിരയായാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയിട്ടും പൊലീസ് പ്രതികളെ പിടികൂടാന്‍ തയ്യറാകാത്തത് രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന് എ കെ മണി ആരോപിച്ചു.

സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം കേസ് സിബിഐക്ക് വിടണം. തോട്ടംതൊഴിലാളിയായ പാണ്ഡ്യയമ്മയുടെ മകള്‍ അന്‍പരസിയെ സെപ്ടംബര്‍ ഒന്‍പതിനാനാണ് ഗുണ്ടുമല എസ്‌റ്റേറ്റിലെ എട്ടുമുറി ലയണ്‍സ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. ഇടുക്കി എസ്.പിയുടെ നേത്യത്വത്തില്‍ മൂന്നാര്‍ ഡിവൈഎസ്പി അന്വേഷണം ആരംഭിക്കുകയും ചെയ്തു. 

മൂന്ന് സി.ഐമാരടങ്ങുന്ന 12 അംഗസംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. സംഘം എസ്‌റ്റേറ്റില്‍ താമസിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ദ്യസാക്ഷിയില്ലാത്ത കേസില്‍ സാഹചര്യതെളിവുകള്‍ കണ്ടെത്തുവാന്‍ നടത്തിയ നീക്കങ്ങള്‍ പലതും വിഭലമായത് കേസ് നീണ്ടുപോകാന്‍ കാരണം. അന്വേഷണത്തിലെ പിഴവുകള്‍ പ്രതികളെ കണ്ടെത്താന്‍ തിരിച്ചടിയായി. 

click me!