
ഇടുക്കി: രണ്ടുകൊല്ലമായി വിവാദങ്ങളിലിടം പിടിച്ച ചെമ്പൂച്ചിറ ഹൈസ്‌കൂളിന് ഇക്കൊല്ലം പറയാനുള്ളത് കര കയറുന്ന കഥ. നിര്‍മാണത്തിലെ പിഴവുകൊണ്ട് പൊളിച്ചിട്ട ക്ലാസ് മുറികള്‍ക്ക് പകരം പുതിയ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങി.
സാധാരണക്കാരുടെ മക്കളാശ്രയിക്കുന്ന പ്രദേശത്തെ പ്രധാനപ്പെട്ട ഹയര്‍സെക്കന്ററി സ്‌കൂളാണ് ചെമ്പൂച്ചിറയിലേത്. രണ്ടു കൊല്ലമായി വിവാദങ്ങളിലായിരുന്നു സ്‌കൂള്‍. കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഒരുനിലയിലെ അഞ്ച് ക്ലാസ് മുറികള്‍ നിര്‍മാണത്തിലെ പിഴവ് കൊണ്ട് പൊളിച്ചു നീക്കേണ്ടി വന്നു. ഇതിന് പകരമായുള്ള പുതിയ ക്ലാസ് മുറികളുടെ നിര്‍മാണമാണ് തുടങ്ങിയത്. പഴയ കരാറുകാരനില്‍ നിന്നു 82 ലക്ഷം രൂപ തിരിച്ചു പിടിച്ചിട്ടുണ്ട്. അന്‍പത് ലക്ഷം എംഎല്‍എ ഫണ്ടും. ജില്ലാ പഞ്ചായത്ത് പതിനഞ്ച് ലക്ഷം നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷം പുതിയ ക്ലാസ് മുറി എന്നാണ് പൊതുമരാമത്ത് വകുപ്പ് നല്‍കിയ ഉറപ്പ്.
വിവാദങ്ങള്‍ക്കിടയിലും അധ്യയനം താഴെപ്പോവാതിരിക്കാനുള്ള പരിശ്രമം അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുണ്ടായി. ഇത്തവണ പത്താം തരത്തില്‍ നൂറു മേനിയാണ് സ്‌കൂളിന്റെ വിജയം. അടുത്ത പ്രവേശനോത്സവത്തിന് തയാറെടുക്കുമ്പോള്‍ കൂടുതല്‍ കുട്ടികളെത്തുമെന്നാണ് പിടിഎയുടെ പ്രതീക്ഷ. മൂന്നു ഡിവിഷനുകളിലായി അറുപതിലേറെ കുട്ടികളാണ് നിലവില്‍ ഒന്നാം ക്ലാസിലുള്ളത്.
അരിക്കൊമ്പൻ കുമളി ടൗണിന് സമീപമെത്തി മടങ്ങിയെന്ന് സിഗ്നൽ, നിരീക്ഷിച്ച് വനംവകുപ്പ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam