She Lodge : പള്ളിവാസല്‍ ഗ്രാമപഞ്ചായത്തില്‍ ഷി ലോഡ്ജിന്റെ നിര്‍മ്മാണജോലികള്‍ ആരംഭിച്ചു

Web Desk   | Asianet News
Published : Mar 15, 2022, 11:10 AM IST
She Lodge : പള്ളിവാസല്‍ ഗ്രാമപഞ്ചായത്തില്‍ ഷി ലോഡ്ജിന്റെ നിര്‍മ്മാണജോലികള്‍ ആരംഭിച്ചു

Synopsis

ആദ്യഘട്ടത്തില്‍ 4  മുറികളും 18 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മെറ്ററിയും സജ്ജീകരിക്കും.


ഇടുക്കി: മൂന്നാറിലേക്കെത്തുന്ന വനിതകളായ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത താമസത്തിന് അവസരമൊരുക്കാന്‍ ലക്ഷ്യമിട്ട് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്. ഇതിനായി നിര്‍മ്മിക്കുന്ന ഷീ ലോഡ്ജിന്റെ ശിലാസ്ഥാപന ചടങ്ങ് നടന്നു. പള്ളിവാസല്‍ രണ്ടാംമൈലിലാണ് ഷീലോഡ്ജ് നിര്‍മ്മിക്കാന്‍ പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാര്‍ ശിലാസ്ഥാപന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഷീ ലോഡ്ജ് പദ്ധതി മൂന്നാറിന്റെ വിനോദസഞ്ചാരമേഖലക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് പ്രതീക്ഷ. 

ആദ്യഘട്ടത്തില്‍ 4  മുറികളും 18 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മെറ്ററിയും സജ്ജീകരിക്കും. ക്യാന്റീന്‍ സൗകര്യവും ഒരുക്കും. വനിതകള്‍ക്ക് സുരക്ഷിത താമസത്തിന് അവസരമൊരുക്കുകയെന്നതിനൊപ്പം തദ്ദേശിയരായ വനിതകള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും കൂടി പദ്ധതിക്കുണ്ട്. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള 25 ലക്ഷം രൂപ ആദ്യഘട്ട നിര്‍മ്മാണ ജോലികള്‍ക്കായി ഉപയോഗിക്കും. ഈ വര്‍ഷം ഡിസംബറില്‍ ഷീ ലോഡ്ജ് പ്രവര്‍ത്തനക്ഷമമാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ശിലാസ്ഥാപന ചടങ്ങിന്റെ ഉദ്ഘാടന കര്‍മ്മത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ലത അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി