
ബെംഗളൂരു: ഉഡുപ്പിയിൽ കോൺഗ്രസ് നേതാവിന് വെടിവച്ചുകൊന്ന സംഭവത്തിൽ വാടക കൊലയാളികൾ പിടിയിൽ. പ്രതികളിൽ ഒരാളെ വെടിവെച്ച് വീഴ്ത്തിയാണ് പിടികൂടിയത്. ഉത്തർപ്രദേശ് സ്വദേശി രാജുവിനെയാണ് പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാലിൽ വെടിവച്ചു. മൂകാംബികയ്ക്ക് സമീപം ബൈന്തൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. രക്ഷപ്പെട്ട രണ്ടു പ്രതികളെ പിന്നീട് പിടികൂടി. അജയ് രസ്‌തോഗി, സിയ ഉൽ വാജൂൽ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. ജാർഖണ്ഡ് സ്വദേശിയാണ് അജയ്. കുംടയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഭട്കലിനടുത്ത് നിന്നാണ് സിയാഉൽ പിടിയിലായത്.
ഇന്നലെയാണ് കോൺഗ്രസ് നേതാവ് ഡേവിഡ് ഡിസൂസ കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് സംശയം. കരാറുകാരൻ കൂടിയായ ഡിസൂസ കർണാടകത്തിന് പുറത്തും സംരംഭങ്ങൾ ഏറ്റെടുത്തിരുന്നു. ഇതേ ചൊല്ലിയുള്ള തകർക്കമാണ് കൊലയ്ക്ക് കാരണം. പ്രതികൾക്ക് ക്വട്ടേഷൻ നൽകിയ ആളെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി പൊലീസ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam