ആരും സംശയക്കില്ല, വീടിന് പിന്നിൽ കുളിമുറിക്കടുത്ത് സാധാ വാട്ടർ ടാങ്ക്; രഹസ്യവിവരത്തിൽ പിടിച്ചത് വാഷും ചാരായവും

Published : Jan 17, 2025, 10:00 PM IST
ആരും സംശയക്കില്ല, വീടിന് പിന്നിൽ കുളിമുറിക്കടുത്ത് സാധാ വാട്ടർ ടാങ്ക്; രഹസ്യവിവരത്തിൽ പിടിച്ചത് വാഷും ചാരായവും

Synopsis

കുന്നംകുളം പെലക്കാട്ട് പയ്യൂരില്‍നിന്ന് 100 ലിറ്റര്‍ വാഷും വ്യാജ ചാരായവും കുന്നംകുളം റേഞ്ച് എക്‌സൈസ് സംഘം പിടികൂടി നശിപ്പിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് ചാരായവേട്ട. കുന്നംകുളം പെലക്കാട്ട് പയ്യൂരില്‍നിന്ന് 100 ലിറ്റര്‍ വാഷും വ്യാജ ചാരായവും കുന്നംകുളം റേഞ്ച് എക്‌സൈസ് സംഘം പിടികൂടി നശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പെലക്കാട്ട് പയ്യൂര്‍ സ്വദേശികളായ നെടിയേടത്ത് വീട്ടില്‍ ജയന്‍ (56), ചെറുവീട്ടില്‍  രജീഷ് ആനന്ദ് (33) എന്നിവരാണ് അറസ്റ്റിലായത്. 

കുന്നംകുളം റെയ്ഞ്ച് എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെലക്കാട്ട് പയ്യൂരില്‍ എക്‌സൈസ് സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ പ്രതിയായ ജയന്റെ വീടിന്റെ പിന്‍ഭാഗത്ത് കുളിമുറിക്ക് സമീപത്ത് നിന്നാണ് വാട്ടര്‍ ടാങ്കുകളില്‍ സുക്ഷിച്ച 100 ലിറ്റര്‍ വാഷും ചാരായവും പിടികൂടിയത്. പിടികൂടിയ വാഷ് സംഭവസ്ഥലത്ത് തന്നെ എക്‌സൈസ് സംഘം നശിപ്പിച്ചു.

കുന്നംകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. മണികണ്ഠന്റെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ്  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി.ജി. ശിവശങ്കരന്‍, കെ. സുനില്‍ കുമാര്‍, എം.എ. സിദ്ധാര്‍ഥന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.യു. ജിതിന്‍, കെ.സി. ആനന്ദ്, വി. ഗണേശന്‍ പിള്ള, എന്‍.കെ. സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് വാഷ് പിടികൂടി നശിപ്പിച്ചത്.

ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളുമായി ജനിച്ച കുഞ്ഞിനെ തുടർ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം
ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം