മകന്റെ ആത്മഹത്യയിൽ മനംനൊന്ത് ദമ്പതികൾ കടലിൽ ചാടി ജീവനൊടുക്കി

Published : Jun 09, 2022, 04:52 PM IST
മകന്റെ ആത്മഹത്യയിൽ മനംനൊന്ത് ദമ്പതികൾ കടലിൽ ചാടി ജീവനൊടുക്കി

Synopsis

​ഗോവിന്ദരാജിന് അർബുദം ബാധിച്ച വിഷമത്തിൽ നാല് മാസങ്ങൾക്ക് മുമ്പ് ഇവരുടെ മകൻ കനിഷ് പ്രഭാകരൻ ആത്മഹത്യ ചെയ്തിരുന്നു.

രാമോശ്വരം: ഒരേയൊരു മകൻ മരിച്ചതിന്റെ ദുഃഖത്തിൽ ദമ്പതികൾ രാമേശ്വരം കടലിൽ ചാടി ആത്മഹത്യ ചെയ്തു. പൊന്നാപുരം സ്വദേശികളായ ​62 കാരൻ ​ഗോവിന്ദരാജ്, ഭാര്യ 59 കാരി ധന എന്നിവരാണ് ജീവനൊടുക്കിയത്. കലക്ടറേറ്റ് ഓഫീസിലെ ജീവനക്കാരനായിരുന്നു ​ഗോവിന്ദരാജ്. സർവ്വോദയ സംഘം ജീവനക്കാരിയായിരുന്നു ധന. 

​ഗോവിന്ദരാജിന് അർബുദം ബാധിച്ച വിഷമത്തിൽ നാല് മാസങ്ങൾക്ക് മുമ്പ് ഇവരുടെ മകൻ കനിഷ് പ്രഭാകരൻ ആത്മഹത്യ ചെയ്തിരുന്നു. മകന്റെ മരണം സഹിക്കവയ്യാതെ കഴിയുകയായിരുന്ന ദമ്പതികൾ ജൂൺ മൂന്നിനാണ് രാമേശ്വരത്തേക്ക് പുറപ്പെട്ടത്. രാമേശ്വരത്തെത്തി മുറിയെടുത്ത് താമസിച്ച ദമ്പതികൾ ബന്ധുക്കളെ വിളിച്ച് വിവരമറിയിച്ച ശേഷം കടലിൽ ചാടി ജീവനൊടുക്കുകയായിരുന്നു. പുലർച്ചെ കടലിൽ കുളിക്കാനെത്തിയ ആളുകളാണ് മൃതദേഹം ആദ്യം കണ്ടത്. 

ഉടൻ തന്നെ രാമേശ്വരം പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് ഇവരുടെ വീട്ടിൽ നിന്ന് കണ്ടെത്തി. മകന്റെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങി സ്വത്തുക്കൾ പാവപ്പെട്ടവർക്ക് സഹായം നൽകാൻ ഉപയോ​ഗിക്കണമെന്നാണ് കുറിപ്പിൽ വ്യക്തമാക്കിയിരുന്നചെന്ന് പൊലീസ് പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും