ചാരംമൂടിൽ ഒരുമണിക്കൂർ ഇടവേളയിൽ ദമ്പതികൾ മരിച്ചു

Published : Nov 11, 2019, 07:20 PM ISTUpdated : Nov 11, 2019, 07:22 PM IST
ചാരംമൂടിൽ ഒരുമണിക്കൂർ ഇടവേളയിൽ ദമ്പതികൾ മരിച്ചു

Synopsis

ആദിക്കാട്ടുകുളങ്ങര സലീന മൻസിൽ അബ്ദുൽ സമദ് (75), ഭാര്യ സുലൈഖ ബീവി (65) എന്നിവരാണ് മരിച്ചത്.

ചാരുംമൂട്: ആലപ്പുഴ ചാരുംമൂടിൽ ഒരുമണിക്കൂർ ഇടവേളയിൽ ദമ്പതികൾ മരിച്ചു. ആദിക്കാട്ടുകുളങ്ങര സലീന മൻസിൽ അബ്ദുൽ സമദ് (75), ഭാര്യ സുലൈഖ ബീവി (65) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയിൽ നെ‍ഞ്ചുവേദന അനുഭവപ്പെട്ട സുലൈഖ ബീവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പത്തോടെ മരിക്കുകയായിരുന്നു.

തുടർന്ന് സുലൈഖ ബീവിയുടെ മൃതദേഹം വീട്ടിലെത്തിച്ച ശേഷം പത്തരയോടെ ഭർത്താവ് അബ്ദുൽ സമദും മരണപ്പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ ആദിക്കാട്ടുകുളങ്ങര ജുമാ മസ്ജിദിൽ തിങ്കളാഴ്ച കബറടക്കി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്