കോടതിയുടെ ഒഴിപ്പിക്കൽ നടപടിക്കിടെ ദമ്പതിമാർ പൊട്രോള്‍ ഒഴിച്ച് തീകൊളുത്തി; ഗുരുതര പരിക്ക്

By Web TeamFirst Published Dec 22, 2020, 7:49 PM IST
Highlights

കോടതിയുടെ ഒഴിപ്പിക്കല്‍ നടപടിക്കിടെ ദമ്പതികള്‍ പൊട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊളളലേറ്റ ഭര്‍ത്താവിനെ  മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

തിരുവനന്തപുരം: കോടതിയുടെ ഒഴിപ്പിക്കല്‍ നടപടിക്കിടെ ദമ്പതികള്‍ പൊട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊളളലേറ്റ ഭര്‍ത്താവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  നെയ്യാറ്റിന്‍കര പോങ്ങിലാണ് സംഭവം. ഇന്ന് രാവിലെ കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിക്കല്‍ നടപടി നടക്കുന്നതിനിടെയാണ് ദമ്പതികമാരായ രാജനും ഭാര്യ അമ്പിളിയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.

ഒരു വര്‍ഷം മുമ്പ് തൊട്ടടുത്ത അയല്‍വാസ വസന്ത തന്‍റെ മുന്ന് സെന്‍റ്  പുരയിടം രാജന്‍ കയ്യേറിയതിനെതിരെ  നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാതിച്ചിരുന്നു. എന്നാൽ രാജന്‍ ഈ പുരയിടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി. 

കഴിഞ്ഞ ജൂണില്‍ കോടതി കമ്മിഷനെ നിയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് രാജന്‍ തടസപ്പെടുത്തി. തുടര്‍ന്ന് ഇന്ന് പോലീസ് സഹായത്തോടെ ഒഴിപ്പിക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും ആത്മഹത്യാശ്രമം നടത്തിയത്.

50 ശതമാനത്തോളം പൊളളലേറ്റ രാജനെ നെയ്യാറ്റിനകര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഭാര്യ അമ്പിളിയുടെ പൊളളല്‍ ഗുരുതരമല്ല. അതേസമയം ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച എഎസ്ഐ അനില്‍ കുമാറിനും പൊള്ളലേറ്റു.

click me!