വെഞ്ഞാറമ്മൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Jun 25, 2022, 04:32 PM ISTUpdated : Jun 25, 2022, 06:49 PM IST
വെഞ്ഞാറമ്മൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തി

Synopsis

വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയത്.  

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അടുത്ത് താമസിക്കുന്ന മകൾ മാതാപിതാക്കളെ കാണാത്തതുകൊണ്ട് അന്വേഷിച്ചെത്തിയപ്പോഴാണ് അടുക്കളയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ശശിധരൻ രണ്ട് ദിവസം മുമ്പ് ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പൊലീസ് എത്തിയാണ് തടഞ്ഞത്. ഇരുവരും തമ്മിൽ വഴക്ക് കൂടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യ മകളുടെ വീട്ടിൽ നിൽക്കുന്നതിനെ ശശിധരൻ എതിർത്തിരുന്നു..സുജാതയെ കൊന്ന് ശശിധരൻ കെട്ടിത്തൂങ്ങിയതാകാമെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്

Read Also: കായംകുളത്ത് വൻ മോഷണം, വീട് കുത്തിത്തുറന്ന്  25 പവൻ സ്വർണം കവർന്നു

 കായംകുളം കൃഷ്ണപുരത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളുടെ വീട്ടിൽ വൻ മോഷണം. വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച 25 പവൻ സ്വർണം കവർന്നു. കൃഷ്ണപുരം എട്ടാം വാർഡിൽ കറുകതറയിൽ കെ.എം.ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ദിവസങ്ങളായി ബഷീറും കുടുംബവും കൊല്ലത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അതിനാൽ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഇവരുടെ ബന്ധു ഇന്ന് വീട് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.  

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്