
കുട്ടനാട്: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കേസിൽ ഊരുക്കരി സർവീസ് സഹ. ബാങ്കിന് 40. 59 ലക്ഷം രൂപ പാലക്കാട് സ്വദേശിയായ മില്ലുടമ നൽകണമെന്ന് കോടതി ഉത്തരവ്. അഭിഭാഷകൻ ഇടയ്ക്ക് കൂറ് മാറിയ കേസിൽ 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധിയുണ്ടായത്. 2005-06 വർഷം നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ആദ്യം രാമങ്കരി കോടതിയും പിന്നീട് ആലപ്പുഴ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയും പരിഗണിച്ച കേസിലാണ് വൈകി വന്ന വിധി.
ബാങ്കിന് ലഭിക്കാനുള്ള ചെക്ക് തുകയുടെ രണ്ട് മടങ്ങാണ് പ്രതിയായ ഷിബു അടയ്ക്കേണ്ടത്. കരാർ പ്രകാരമുള്ള തുക സമയം കഴിഞ്ഞിട്ടും ഇയാൾ നൽകാതിരുന്നതിനെ തുടർന്ന്, രാമങ്കരി കോടതിയിലെ അഭിഭാഷകൻ കിഷോർ കുമാർ മുഖേന ബാങ്ക് കേസ് ഫയൽ ചെയ്തു. കേസ് നടക്കുന്നതിനിടെ അഭിഭാഷകൻ ഒത്തുതീർപ്പിന് ശ്രമിക്കുകയും ഇതിന്‍റെ ഭാഗമായി കുറച്ച് തുക കൈമാറുകയും ചെയ്തു. ബാക്കി തുകയ്ക്ക് ഷിബു ചെക്ക് നൽകി. എന്നാല്‍, ചെക്കിന്‍റെ കാലാവധി കഴിഞ്ഞിട്ടും പണം നൽകാതിരുന്നതോടെ ബാങ്ക് മറ്റൊരു അഭിഭാഷകനെ കേസ് ഏൽപ്പിക്കുകയായിരുന്നു.
കൂടുതല്‍ വായനയ്ക്ക്: 'ഏകാധിപതിയും രാജ്യദ്രോഹിയുമായ ഷി ജിൻപിങ്ങിനെ നീക്കം ചെയ്യാൻ പണിമുടക്കുക';ചൈനയില്‍ സര്‍ക്കാര്‍വിരുദ്ധ പോസ്റ്റര്
മാവോയിസ്റ്റ് കേസില്‍ ജി എന്‍ സായിബാബ കുറ്റവിമുക്തന്‍, അറസ്റ്റ് ചെയ്തത് 8 വര്‍ഷം മുമ്പ്
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എട്ട് വര്‍ഷം മുമ്പ് അറസ്റ്റ് ചെയ്ത ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്‍റേതാണ് വിധി. ജസ്റ്റിസ് രോഹിത് ഡിയോ, ജസ്റ്റിസ് അനിൽ പൻസാരെ എന്നിവരാണ് സായിബാബയെ കുറ്റവിമുക്തനാക്കിയത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 ലാണ് ദില്ലി സർവകലാശാല പ്രൊഫസറായ സായിബാബയെ അറസ്റ്റ് ചെയ്തത്. 2012 ല്‍ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ കോൺഫറൻസിൽ പങ്കെടുത്തെന്നും മാവോയിസ്റ്റ് അനുകൂല പ്രസംഗം നടത്തിയെന്നുമായിരുന്നു കേസ്. ഗച്ച്റോളിയിലെ പ്രത്യേക കോടതി 2017 ൽ അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
ദില്ലി സർവകലാശാലയ്ക്ക് കീഴിലെ രാം ലാൽ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു സായിബാബ. പോളിയോ ബാധിതനായി ഇരുകാലുകളും തളർന്ന സായിബാബയെ വിട്ടയക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. സായിബാബയ്ക്കൊപ്പം ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍ ഓഗസ്റ്റില്‍ മരിച്ചിരുന്നു. നാഗ്പൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന പാണ്ടു നരോത്തെയാണ് മരിച്ചത്. H1N1 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ നരോത്തെയ്ക്ക് തക്കസമയം ചികിത്സ നൽകിയില്ലെന്ന് പിന്നാലെ അദ്ദേഹത്തിന്‍റെ അഭിഭാഷകർ ആരോപിച്ചിരുന്നു. 2013 ൽ ഗച്ച്റോളിയിൽ നിന്നാണ് നരോത്തെ പിടിയിലായത്.