
തൊടുപുഴ: പൊലീസുകാർ ക്വാറന്‍റീനിലാകാതെ ശ്രദ്ധിക്കണമെന്ന് കാണിച്ച് ഇടുക്കി ജില്ലയിലെ പൊലീസുകാർക്ക് ജില്ല പൊലീസ് മേധാവിയുടെ സർക്കുലർ. ജില്ലയിലെ എസ്എച്ച്ഓമാർക്കാണ് ജില്ലാ പൊലീസ് മേധാവി സർക്കുലർ അയച്ചത്. അവധിയിലുള്ള പൊലീസുകാർ ക്വാറൻ്റീനിലായാൽ ചികിത്സ ചെലവ് സ്വന്തം നിലയിൽ വഹിക്കണമെന്നും സർക്കുലറിൽ പറയുന്നു.
ഇതിന് പുറമേ വകുപ്പുതല നടപടിയും നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമുണ്ട്. ഡ്യൂട്ടി റെസ്റ്റിലുള്ള പൊലീസുകാർക്കും നിർദ്ദേശങ്ങൾ ബാധകമാണ്. കടകളിൽ പോകുന്നത് ഒഴിവാക്കി സാധനങ്ങൾ ഓൺലൈനായി വാങ്ങണം. മറ്റുള്ളവരുടെ ഫോണോ വാഹനങ്ങളോ സ്പർശിക്കരുതെന്നും സർക്കുലറിലുണ്ട്. കൊവിഡ് കാലത്ത് സമയംനോക്കാതെ ജോലി ചെയ്യുന്ന ജില്ലയിലെ പൊലീസുകാർക്കിടയിൽ വ്യാപക അതൃപ്തയിയാണ് സർക്കുലർ സൃഷ്ടിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam