
തിരുവനന്തപുരം: ശക്തമായ മുന്നറിയിപ്പും പ്രതിരോധ നടപടികളും കാര്യക്ഷമമായി തുടരുന്നതിനിടയിൽ തീരദേശപഞ്ചായത്തകളിലും സമീപ പ്രദേശങ്ങളിലും കൊവിഡ് പടരുന്നതിൽ അധികൃതർക്ക് ആശങ്ക. തീരദേശ പഞ്ചായത്തായ കോട്ടുകാലിൽ നിരോധനാജ്ഞ നിലവിൽ വന്നു. നാല് ദിവസം മുൻപ് നടന്ന കൂട്ടപ്പരിശോധനയുടെ കൂടുതൽ ഫലം വന്നതോടെ വിഴിഞ്ഞം സി എച്ച് സി യുടെ പരിധിയിൽ രോഗികളുടെ എണ്ണം കുതിച്ചുയർന്നു.
പ്രതിരോധ നടപടികൾ എന്ന നിലയിൽ തീരദേശത്ത് മുഴുവൻ അണുനശീകരണം ഉൾപ്പെടെയുള്ള നടപടികൾ നഗരസഭ വിഴിഞ്ഞം സോണലിൻ്റെ മേൽനോട്ടത്തിൽ ആരംഭിച്ചു. കൂടാതെ ജനപ്രതിനിധികൾ, ഇടവക കമ്മിറ്റി അംഗങ്ങൾ, സാമൂഹ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഇന്ന് അടിയന്തിര യോഗവും ചേരും. കഴിഞ്ഞ ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താണ് വിഴിഞ്ഞത്തിന് സമീപത്തെ കോട്ടുകാൽ പഞ്ചായത്തിലെ കടുത്ത നിയന്ത്രണം.
പഞ്ചായത്തിൻ്റെ മേൽനോട്ടത്തിൽ മുന്നറിയിപ്പും ബോധവൽക്കരണ പരിപാടികളും ഇന്നലെ രാത്രി മുതൽ ആരംഭിച്ചു. ഒന്നാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ രോഗികളെ കണ്ടെത്തിയ ചപ്പാത്ത്, ചൊച്ചര മേഖലയിലാണ് നിലവിലും എണ്ണം കൂടിയത്. തീരദേശത്തെ മറ്റു പഞ്ചായത്തുകളിലും രോഗികളുടെ എണ്ണത്തിൽ വർദ്ധനവുള്ളതായി അധികൃതർ പറയുന്നു. പൂവാറിൽ വിവിധയിടങ്ങളിൽ നിന്നെത്തിയ 28 പേരിൽ നടത്തിയ ആൻ്റി ജൻ പരിശോധനയിൽ ആറ് പേർക്ക് രോഗമുള്ളതായും കണ്ടെത്തി.
മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam