കോട്ടയത്ത് യുപിയിൽ നിന്നെത്തിയ ആറ് അതിഥി തൊഴിലാളികളടക്കം 51 പേർക്ക് കൂടി കൊവിഡ്

Published : Aug 05, 2020, 06:35 PM IST
കോട്ടയത്ത് യുപിയിൽ നിന്നെത്തിയ ആറ് അതിഥി തൊഴിലാളികളടക്കം 51 പേർക്ക് കൂടി കൊവിഡ്

Synopsis

ജില്ലയില്‍ 51 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 38 പേര്‍ സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരാണ്

കോട്ടയം: ജില്ലയില്‍ 51 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 38 പേര്‍ സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 12 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും  വൈറസ് ബാധയുണ്ടായി. 

ഉത്തര്‍ പ്രദേശില്‍നിന്നും ജൂലൈ 17ന് എത്തി മുണ്ടക്കയത്ത് ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ആറ് അതിഥി തൊഴിലാളികളും 
ടിവിപുരം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

അതിരമ്പുഴ, തലയാഴം(അഞ്ച് വീതം) ഉദയനാപുരം(നാല്) എന്നിവയാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങള്‍.

45 പേര്‍ രോഗമുക്തരായി. നിലവില്‍ കോട്ടയം ജില്ലക്കാരായ 496 പേരാണ് ചികിത്സയിലുള്ളത്. ആകെ 1422 പേര്‍ രോഗബാധിതരായി. 923 പേര്‍ രോഗമുക്തി നേടി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓവർടേക്ക് ചെയ്തത് പ്രകോപനമായി, 5 കിലോമീറ്റ‍ർ ദൂരം കെഎസ്ആർടിസി ബസിന് തടസം സൃഷ്ടിച്ച് കാർ; പരാതി നൽകി ജീവനക്കാർ
മരണത്തിലും ഒരുമിച്ച്, മൂന്ന് സഹോദരിമാരുടെ ആത്മഹത്യാശ്രമം; മൂന്നാമത്തെയാളും മരണത്തിന് കീഴടങ്ങി